കൊല്ലങ്കോട് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരം.
പാലക്കാട്: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാന നിയമസഭ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 25, 26 തീയതികളില്‍ നെന്മാറ എലവഞ്ചേരി കരിങ്കുളം പ്രണവം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഫോട്ടോ/ വീഡിയോ പ്രദര്‍ശനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. സമഗ്ര ശിക്ഷാ കേരളം കൊല്ലങ്കോട് ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം നടത്തിയത്. നെന്മാറ ജി.ബി.എച്ച്.എസ്.എസിലെ ജി. ഷിജിത്ത്, പി.വി. അശ്വിന്‍ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നെന്മാറ ജി.ജി.വി.എച്ച്.എസ്.എസിലെ എസ്. വിബിഷ, എ. റസിയ എന്നിവര്‍ക്കാണ് രണ്ടാം സ്ഥാനം. വടവന്നൂര്‍ വി.എം.എച്ച്.എസ്.എസിലെ ബി. അജ്‌ന, കെ. ജിഷ എന്നിവര്‍ മൂന്നാം സ്ഥാനം നേടി. ബി.ആര്‍.സി. ട്രെയ്‌നര്‍ അബുതാഹിര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ ദിനേശ്, അഭിലാഷ്, ശുഭ, രാഗിണി, പ്രസാദ് എന്നിവര്‍ പങ്കെടുത്തു. നിയമസഭയെ പൊതുജനങ്ങള്‍ക്കിടയില്‍ പരിചയപ്പെടുത്തുക, ചരിത്രവും സംസ്‌കൃതിയും വിദ്യാര്‍ത്ഥികളിലേക്കും യുവജനങ്ങളിലേക്കും എത്തിക്കുക എന്നിവ ലക്ഷ്യമിട്ടാണ് നിയമസഭ ഫോട്ടോ/വീഡിയോ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി യുണിസെഫിന്റെ നേതൃത്വത്തില്‍ കാലാവസ്ഥ വ്യതിയാനം, ദുരന്തനിവാരണം എന്നിവയെ സംബന്ധിച്ച് ബോധവത്ക്കണ ക്ലാസും ഉണ്ടായിരിക്കും.