നാഷണല്‍ ലോക് അദാലത്ത് നവംബര്‍ 12ന്
നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്കുകളിലെ കോടതി ആസ്ഥാനങ്ങളില്‍ നവംബര്‍ 12ന് ലോക് അദാലത്ത് സംഘടിപ്പിക്കും. കോടതിയുടെ പരിഗണനയിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന കേസുകള്‍, പൊന്നും വില നഷ്ടപരിഹാര വിധി നടത്തുന്ന കേസുകള്‍, നാളിതുവരെ കോടതിയുടെ പരിഗണനയ്ക്ക് വന്നിട്ടില്ലാത്ത ബാങ്ക് വായ്പ കുടിശ്ശിക തര്‍ക്കങ്ങള്‍, രജിസ്ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട ഭൂമി ന്യായവില അണ്ടര്‍വാല്യൂവേഷന്‍ തര്‍ക്കങ്ങള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, വ്യക്തി തര്‍ക്കങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, മറ്റു സേവനദാതാക്കള്‍ എന്നിവര്‍ക്കെതിരെയുള്ള പരാതികള്‍, പി.എല്‍.പികള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും.
ലോക് അദാലത്തുമായി ബന്ധപ്പെട്ട പിഴയൊടുക്കി തീര്‍ക്കാവുന്ന കേസുകള്‍ക്കായി ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളില്‍ പ്രത്യേക സിറ്റിംഗ് ക്രമീകരിച്ചിട്ടുണ്ട്. മജിസ്ട്രേറ്റ് കോടതികളിലെ പ്രത്യേക സിറ്റിംഗുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് അതത് കോടതികളുമായും, താലൂക്ക് കേന്ദ്രങ്ങളിലെ അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് അതത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫീസുമായും ബന്ധപ്പെടാം. ഫോണ്‍: 8848244029(കൊല്ലം), 8075670019(കൊട്ടാരക്കര), 9446557589 (കരുനാഗപ്പള്ളി), 8547735958(പത്തനാപുരം), 9447303220 (കുന്നത്തൂര്‍).
ഒംബുഡ്‌സ്മാന്‍ സിറ്റിംഗ് ഒക്ടോബര്‍ 26 ന്
തൊഴിലുറപ്പ് പദ്ധതി ഒംബുഡ്‌സ്മാന്റെ സിറ്റിംഗ് ഒക്ടോബര്‍ 26 ന് രാവിലെ 11.30 മുതല്‍ 12.30 വരെ ഓച്ചിറ ബ്ലോക്ക്പഞ്ചായത്ത് ഓഫീസില്‍ നടക്കും. തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന(ഗ്രാമീണ്‍) പി.എം.എ.വൈ(ജി) എന്നിവ സംബന്ധിച്ച പരാതികള്‍ നേരിട്ടോ, ഓംബുഡ്‌സ്മാന്‍, എം. ജി. എന്‍. ആര്‍. ഇ. ജി. എസ്, കലക്ട്രേറ്റ്, കൊല്ലം മേല്‍വിലാസത്തിലോ, [email protected] ഇ-മെയിലിലോ അയക്കാം. ഫോണ്‍ 9995491934
അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് 2022-23 വര്‍ഷത്തില്‍ നടപ്പാക്കുന്ന അഗ്രി ടെക് (ജനറല്‍, എസ്.സി) പദ്ധതി പ്രകാരം ജില്ലയിലെ ഫാമുകളില്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനികള്‍ക്കായി അപേക്ഷ ക്ഷണിച്ചു. യോഗ്യത:ബി.എസ്.സി (അഗ്രി)/ കൃഷി ഡിപ്ലോമ/ വി.എച്ച്.എസ്.ഇ (കൃഷി). പ്രായപരിധി 40 വയസ്സ്. ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം.
അപേക്ഷ ജില്ലാ പഞ്ചായത്ത്/പ്രിന്‍സിപ്പല്‍ കൃഷി ഓഫീസുകളില്‍ ഒക്ടോബര്‍ 31 നകം സമര്‍പ്പിക്കണം. കൃഷി ബിരുദധാരികള്‍ക്ക് 15000 രൂപയും, ഡിപ്ലോമയുള്ളവര്‍ക്ക് 10000 രൂപയും, വി.എച്ച് എസ്.ഇ യോഗ്യതയുള്ളവര്‍ക്ക് 8000 രൂപയുമാണ് പ്രതിമാസ ഓണറേറിയം. ഫോണ്‍: 0474 2795082,9383470319.
സ്പോട്ട് അഡ്മിഷന്‍
കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജില്‍ ബി.ടെക് കോഴ്സുകളായ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ എന്‍.ആര്‍.ഐ / മാനേജ്മെന്റ് ക്വാട്ടയിലേക്കുള്ള സ്പോട്ട് അഡ്മിഷനും, ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തില്‍ എസ്.സി/എസ്.ടി മെറിറ്റ് ക്വാട്ടയിലേക്കുള്ള സ്പോട്ട് അഡ്മിഷനും ഒക്ടോബര്‍ 25ന് രാവിലെ 10ന് നടത്തും. വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക് www.ceknpy.ac.in ഫോണ്‍: 9400423081, 9446049871, 9495630466.
മൈനാഗപ്പള്ളിയുടെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക് റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണത്തിന് 49.98 കോടിയുടെ ഭരണാനുമതി
ശാസ്താംകോട്ട, കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ മൈനാഗപ്പള്ളിയില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിന് ഭരണാനുമതി. 49.98 കോടിയുടെ അനുമതി ലഭിച്ചതായി കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ വ്യക്തമാക്കി. നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുപ്പ് നടപടികളെ കുറിച്ച് ആലോചിക്കുന്നതിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ യോഗം ചേര്‍ന്നു. സര്‍വ്വേ നടപടികള്‍ക്കായി സ്പെഷ്യല്‍ ടീമിനെ നിയമിക്കും. സര്‍വ്വേ പൂര്‍ത്തിയാകുന്നതിനൊപ്പം ഉടമകളില്‍ നിന്നും വസ്തു ഏറ്റെടുത്ത് നിര്‍മ്മാണം ആരംഭിക്കാനാണ് തീരുമാനം. അടുത്തടുത്തു കിടക്കുന്ന റെയില്‍വേ ഗേറ്റുകളില്‍ കുടുങ്ങി മൈനാഗപ്പള്ളി ഗ്രാമത്തിന്റെ വികസനം തന്നെ വഴിമുട്ടിയിരുന്നു. മാളിയേക്കലില്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. രണ്ട് മേല്‍ പാലങ്ങളും പൂര്‍ത്തിയാകുന്നതോടെ, ഗതാഗത രംഗത്തും വികസന രംഗത്തും വന്‍ മാറ്റം ഉണ്ടാകും. മൈനാഗപ്പള്ളി തടത്തില്‍മുക്കില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മ്മിക്കുന്നതിന് അനുമതി ലഭിച്ചതോടെ ജനങ്ങളുടെ ചിരകാല സ്വപ്നവും പൂവണിയുകയാണ്.
റവന്യു ജില്ലാ സ്‌കൂള്‍ കായിക മേള : സ്വാഗത സംഘം രൂപീകരിച്ചു
നവംബര്‍ നാല് മുതല്‍ ആറ് വരെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടത്തുന്ന റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയുടെ സ്വാഗത സംഘം രൂപീകരിച്ചു. മന്ത്രിമാരായ കെ. എന്‍ ബാലഗോപാല്‍, ജെ. ചിഞ്ചു റാണി, എം. പി മാര്‍, എം.എല്‍.എ മാര്‍ കോര്‍പറേഷന്‍, ജില്ലാ പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരെ രക്ഷാധികാരികളാക്കി സംഘാടക സമിതിയും അധ്യാപക സംഘടനകളെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റികളും രൂപീകരിച്ചു. എം. നൗഷാദ് എം.എല്‍.എയാണ് ചെയര്‍മാന്‍. 106 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.
സ്വച്ഛതകാദോരംഗ്’ ക്യാമ്പയിന്‍
മാലിന്യ സംസ്‌ക്കരണ ആശയ പ്രചരണത്തിനായി ‘സ്വച്ഛതകാദോരംഗ്’ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. സര്‍വ്വേക്ഷണ്‍ റാങ്കിങ്ങില്‍ പരിഗണിക്കപ്പെടുന്ന വിവരവിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഡോര്‍ടുഡോര്‍ കളക്ഷന്‍, പബ്ലിക്ഔട്ട്റീച്ച്, സ്‌കൂളുകളുടെയും കുട്ടികളുടെയും പങ്കാളിത്തം എന്നീ തീമുകളായി പരിഗണിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുക. ‘ജൈവമാലിന്യം പച്ചയില്‍ അജൈവ മാലിന്യം നീലയില്‍’ ആശയം പ്രചരിപ്പിക്കുന്നതിനായി അവസരം വിനിയോഗിക്കും.
വീടുകള്‍ സന്ദര്‍ശിച്ചു മാലിന്യങ്ങള്‍ നീല-പച്ച ബിന്നുകളില്‍ തരംതിരിക്കുന്നതിന്റെ ഡെമോണ്‍സ്ട്രേഷന്‍ നടത്തും. ‘ജൈവമാലിന്യം പച്ചയില്‍ അജൈവ മാലിന്യം നീലയില്‍’ സന്ദേശ സ്റ്റിക്കര്‍ കടകളിലും സ്ഥലങ്ങളിലും പ്രദര്‍ശിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡമോണ്‍സ്ട്രേഷനോടൊപ്പം സ്ലോഗനുകള്‍ തയാറാക്കും. തരംതിരിക്കല്‍ പ്രതിജ്ഞയുമുണ്ടാകും.
ബോധവത്കരണ സെമിനാര്‍
കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പിലാക്കുന്ന തൊഴില്‍ദാന പദ്ധതി (പി.എം.ഇ.ജി.പി)/എന്റെ ഗ്രാമം-പദ്ധതികള്‍ പ്രകാരം ഉല്പാദന / സേവന വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ജില്ലാ ഖാദിഗ്രാമ വ്യവസായ ആഫീസ് ബോധവത്കരണ സെമിനാര്‍ 2022 ഒക്ടോബര്‍ 27ന് രാവിലെ 10 ന് ഏരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ പി.എസ് സുപാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം .കെ. ഡാനിയല്‍ അദ്ധ്യക്ഷനാകും. സെമിനാറില്‍ പങ്കെടുക്കുന്നതിന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസ് മുഖേന രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 0474-2743587
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് പരിശീലന കേന്ദ്രത്തില്‍ കാറ്ററിംഗ് ആന്‍ഡ് ഹോസ്പിറ്റലിറ്റി അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കല്‍ പ്ലാന്റ്), ബേക്കര്‍ ആന്‍ഡ് കണ്‍ഫക്ഷണര്‍ എന്നീ ട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഒക്ടോബര്‍ 27ന് രാവിലെ 10 ന് നടത്തും.
എന്‍.ടി.സി/എന്‍.എ.സിയും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഹോട്ടല്‍ മാനേജ്‌മെന്റ്/കാറ്ററിംഗ് ടെക്‌നോളജിയില്‍ ഡിപ്ലോമയും/രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ്/കാറ്ററിംഗ് ടെക്‌നോളജിയില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കും കാറ്ററിംഗ് ആന്‍ഡ് ഹോസ്പിറ്റലിറ്റി അസിസ്റ്റന്റ് അഭിമുഖത്തില്‍ പങ്കെടുക്കാം.
എന്‍.ടി.സി/എന്‍.എ.സിയും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം/ഡിപ്ലോമ ഇന്‍ കെമിക്കല്‍/പെട്രോകെമിക്കല്‍ ടെക്‌നോളജി/എഞ്ചിനീയറിഗും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയമോ/ഡിഗ്രി ഇന്‍ കെമിക്കല്‍/പെട്രോ കെമിക്കല്‍ ടെക്‌നോളജി/എഞ്ചിനീയറിഗും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് ലബോറട്ടറി അസിസ്റ്റന്റ് (കെമിക്കല്‍ പ്ലാന്റ്) അഭിമുഖത്തില്‍ പങ്കെടുക്കാം.
എന്‍.ടി.സി/എന്‍.എ.സിയും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും/ഹോട്ടല്‍ മാനേജ്‌മെന്റ്/കാറ്ററിങ് ടെക്‌നോളജി/ഫുഡ് ടെക്‌നോളജിയില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ്/കാറ്ററിംഗ് ടെക്‌നോളജി/ഫുഡ് ടെക്‌നോളജി ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമോ ഉള്ളവര്‍ക്ക് ബേക്കര്‍ ആന്‍ഡ് കണ്‍ഫക്ഷണര്‍ അഭിമുഖത്തിലും പങ്കെടുക്കാം. ഫോണ്‍: 9400426123.
ബാല്‍വാടിക അഡ്മിഷന്‍
കൊല്ലം കേന്ദ്രീയ വിദ്യലയത്തില്‍ ബാല്‍വാടിക ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലേക്ക് എസ്.സി/ എസ്. ടി വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് അഡ്മിഷന്‍ തുടരുന്നു. ബാല്‍വാടിക ഒന്നാം ക്ലാസ്സില്‍ എസ്. ടി വിഭാഗത്തിനായി മൂന്ന് സീറ്റ് ഉണ്ട്. പ്രായം 2022 മാര്‍ച്ച് 31 പ്രകാരം നാല് വയസ് തികയാന്‍ പാടില്ല. രണ്ടാം ക്ലാസ്സില്‍ എസ്. ടി വിഭാഗത്തിന് ഒരു സീറ്റ്, പ്രായം അഞ്ച് വയസ് തികയാന്‍ പാടില്ല. മൂന്നാം ക്ലാസ്സില്‍ എസ്.സി വിഭാഗത്തിന് ഒരു സീറ്റും എസ്.ടി വിഭാഗത്തിന് മൂന്നു സീറ്റുമാണ് ഉള്ളത്, പ്രായം ആറു വയസ്സ് തികയാന്‍ പാടില്ല. അവസാന തീയതി ഒക്ടോബര്‍ 27 ഫോണ്‍ – 0474 2799494, 2799696,[email protected]
അപേക്ഷ ക്ഷണിച്ചു
ജില്ലാ കൃഷിഭവനുകള്‍ മുഖാന്തിരം ഫാം പ്ലാന്‍ അധിഷ്ഠിത കൃഷി സമ്പ്രദായം നടപ്പിലാക്കുന്നതിനായി കൃഷി മുഖ്യവരുമാന മാര്‍ഗ്ഗമായിട്ടുള്ളതും സ്വന്തമായി കൃഷിസ്ഥലമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒക്ടോബര്‍ 31നകം അപേക്ഷകള്‍ അതത് കൃഷിഭവനുകളില്‍ സമര്‍പ്പിക്കണം വിവരങ്ങള്‍ക്ക് ഫോണ്‍ 0474 2795082
ക്വട്ടേഷന്‍ ക്ഷണിച്ചു
സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ‘സ്വപ്നച്ചിറക് ‘ നവജാത ശിശു തുടര്‍ പരിചരണ ക്ലിനിക്കിലേക്ക് ഇമ്മ്യൂണൈസേഷന്‍ ബുക്ക്ലെറ്റ് അച്ചടിച്ച് വിതരണം ചെയ്യാന്‍ ഏജന്‍സികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 30 ഉച്ചയ്ക്ക് ഒരുമണി. വിവരങ്ങള്‍ക്ക് ഫോണ്‍ 0474 2752700
അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുളള വ്യവസായ എസ്റ്റേറ്റുകളില്‍ ഒഴിവ് വരാന്‍ സാധ്യതയുള്ള ഷെഡുകള്‍ അനുവദിക്കുന്നതിന് സംരംഭകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മലിനീകരണ സാധ്യത കുറവുളള ചെറുകിട വ്യവസായങ്ങള്‍/സേവന സംരംഭങ്ങള്‍ എന്നിവ ആരംഭിക്കുന്നതിനാണ് ഷെഡുകള്‍ അനുവദിക്കുക. തലവൂര്‍, പൂയപ്പളളി, നിലമേല്‍ എന്നിവിടങ്ങളിലെ എസ്റ്റേറ്റുകളിലാണ് ഒഴിവുകള്‍ക്ക് സാധ്യത.
കരീപ്ര, പത്തനാപുരം പഞ്ചായത്തുകളില്‍ ജില്ലാ പഞ്ചായത്ത് നേരിട്ട് ആരംഭിക്കുന്ന വനിതാ വ്യവസായ എസ്റ്റേറ്റുകളില്‍ ജനറല്‍, പട്ടികജാതി വിഭാഗത്തിലുള്ള വനിതാ സംരംഭകര്‍ക്ക് ലഭ്യമായ വ്യവസായ ഷെഡുകളില്‍ യൂണിറ്റ് ആരംഭിക്കുന്നതിനും അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദമായ പദ്ധതിരേഖ, തിരിച്ചറിയല്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, പട്ടികജാതി വിഭാഗക്കാര്‍ ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 31 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത്/ജില്ല വ്യവസായ കേന്ദ്രം മാനേജറുമായോ നിര്‍വഹണ ഉദ്യോഗസ്ഥനുമായോ ബന്ധപ്പെടാം. ഫോണ്‍ : 0474 2748395.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ ടൂള്‍ ആന്‍ഡ് ഡൈമേക്കേഴ്സ് ട്രേഡില്‍ നിലവിലുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.വോക്ക്/ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ടൂള്‍ ആന്‍ഡ് ഡൈമേക്കറില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ടൂള്‍ ആന്‍ഡ് ഡൈമേക്കര്‍ ട്രേഡില്‍ എന്‍.ടി.സി /എന്‍.എ.സി, മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ഒക്ടോബര്‍ 27ന് രാവിലെ 10ന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0474 2712781.