Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (28/10/2022)

ബഡ്സ് ജില്ലാതല കലോത്സവത്തിന് തുടക്കം

ഭിന്നശേഷി കുട്ടികളുടെ സര്‍ഗാത്മക കാഴ്ച്ചകളുമായി കുടുബശ്രീ മിഷന്‍ ജില്ലാതല കലോത്സവം ‘കിലുക്കം 2022ന്’ തുടക്കമായി. സോപാനം ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയല്‍ ഉദ്ഘാടനം ചെയ്തു.

കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എസ്. ജയന്‍ അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എ.കെ.സവാദ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ അനില്‍ എസ്. കല്ലേലിഭാഗം, കുടുബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ശ്യാം ജി. നായര്‍, പ്രോഗ്രാം മാനേജര്‍ സ്വാതി എസ്. കൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു.

രണ്ട് ദിവസത്തെ കലോത്സവത്തില്‍ ജില്ലയിലെ വിവിധ ബഡ്സ് സ്‌കൂളില്‍ നിന്നുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്. ലളിതഗാനം, നാടോടി നൃത്തം, മിമിക്രി തുടങ്ങിയവയ്ക്ക് പുറമെ പെയിന്റിങ് മത്സരങ്ങളുമുണ്ട്. ഇന്ന് (ഒക്ടോബര്‍ 29) വൈകിട്ട് നാലിന് സമാപനസമ്മേളനം എം.നൗഷാദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ് മുഖ്യാതിഥിയായി പങ്കെടുക്കും.

 

ഹെല്‍പ്പര്‍ കരാര്‍ നിയമനം: എഴുത്ത് പരീക്ഷ നാളെ (ഒക്ടോബര്‍ 30)

സര്‍വ്വെ-ഭൂരേഖ വകുപ്പ് ഡിജിറ്റല്‍ സര്‍വ്വെ കരാര്‍ നിയമനത്തിന്റെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഹെല്‍പ്പര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് മുഖേന നാളെ (ഒക്ടോബര്‍ 30) രാവിലെ 10.30 മുതല്‍ 12 വരെ എഴുത്ത് പരീക്ഷ നടത്തും. യൂനുസ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി, പള്ളിമുക്ക് (രജിസ്റ്റര്‍ നമ്പര്‍-31001-31729), ശ്രീനാരായണ കോളേജ് ഫോര്‍ വുമണ്‍, കൊല്ലം (രജിസ്റ്റര്‍ നമ്പര്‍-31730-32329), ഫാത്തിമ മാതാ നാഷണല്‍ കോളേജ്, കര്‍ബല (രജിസ്റ്റര്‍ നമ്പര്‍-32330-33529), ട്രിനിറ്റി ലൈസിയം സ്‌കൂള്‍, ഫാത്തിമ റോഡ്, കൊല്ലം (രജിസ്റ്റര്‍ നമ്പര്‍-33530-35029) എന്നിവയാണ് കേന്ദ്രങ്ങള്‍. ഹാള്‍ടിക്കറ്റ് തപാല്‍ മാര്‍ഗവും എന്റെ ഭൂമി ( (entebhoomi.kerala.gov.in) പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

 

സര്‍വ്വെയര്‍ കരാര്‍ നിയമനം: അഭിമുഖം നവംബര്‍ അഞ്ച്, ഏഴ്, എട്ട്, 10 തീയതികളില്‍

സര്‍വ്വെ-ഭൂരേഖ വകുപ്പ് ഡിജിറ്റല്‍ സര്‍വ്വെയര്‍ കരാര്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം നവംബര്‍ അഞ്ചിന് (രജിസ്റ്റര്‍ നമ്പര്‍ -20003-20170), ഏഴിന് (രജിസ്റ്റര്‍ നമ്പര്‍-20172-20339), എട്ടിന് (രജിസ്റ്റര്‍ നമ്പര്‍-20340-20508), 10ന് (രജിസ്റ്റര്‍ നമ്പര്‍-20510-20671) തീയതികളില്‍ രാവിലെ 10 മണി മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ഹാള്‍ടിക്കറ്റ് തപാല്‍ മാര്‍ഗം ലഭിക്കും. വിശദവിവരങ്ങള്‍ക്ക് എന്റെ ഭൂമി (entebhoomi.kerala.gov.in ) പോര്‍ട്ടല്‍ സന്ദര്‍ശിക്കാം. ഫോണ്‍ -0474 2793473.

 

വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ നാലിന്

മയ്യനാട് സി. കേശവന്‍ മെമ്മോറിയല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നവംബര്‍ നാലിന് രാവിലെ 11 മണിക്ക് മുഖത്തല ബ്ലോക്ക്പഞ്ചായത്തില്‍ നടത്തും. സര്‍ക്കാര്‍ അംഗീകൃത കോഴ്‌സ് പാസായിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാക്കണം. ഫോണ്‍- 0474 2555050.

 

പരിശീലന പരിപാടി

‘നേര്‍വഴി’ പദ്ധതിയുടെ ഭാഗമായി ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ന്യൂ ഡോണ്‍ ലൈഫ് സ്‌കില്‍സ് ഹൈദരാബാദിന്റെ സഹകരണത്തോടെ ജില്ലാ ജയിലിലെ തടവുകാര്‍ക്ക് വേണ്ടിയുള്ള നിയമ ബോധന-ജീവിത നൈപുണ്യ പരിശീലന പരിപാടിക്ക് തുടക്കമായി. ആറു ദിവസത്തെ പരിശീലന പരിപാടിയില്‍ വ്യക്തിത്വവികസനം-മാനസികസമ്മര്‍ദ്ദം ലഘൂകരണം-നിയമ അവബോധ ക്ലാസുകള്‍ എന്നിവയാണുള്ളത്. ഉദ്ഘാടനം ജയില്‍ സൂപ്രണ്ട് കെ. ബി അന്‍സാര്‍ നിര്‍വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് കെ. കൃഷ്ണപ്രസാദ്, വെല്‍ഫെയര്‍ ഓഫീസര്‍ എസ്. എസ്. പ്രീതി, ന്യൂ ഡോണ്‍ ലൈഫ് സ്‌കില്‍സ് ഉദ്യോഗസ്ഥര്‍, പ്രൊബേഷന്‍ ഓഫീസര്‍മാര്‍ ജില്ലാ ജയില്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ജില്ലാതല കാര്‍ഷിക വികസന സമിതി യോഗം ഒക്ടോബര്‍ 31ന്

ജില്ലാതല കാര്‍ഷിക വികസന സമിതി യോഗം ഒക്ടോബര്‍ 31ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ. ഡാനിയല്‍ അദ്ധ്യക്ഷനാകും

 

അപേക്ഷ ക്ഷണിച്ചു

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കായി നടപ്പാക്കുന്ന കോഴിയും കൂടും പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മുട്ടയിടാന്‍ പാകം എത്തിയ അഞ്ച് ബി.വി-380, 10 ബി.വി- 380 കോഴിയും കൂടും ഉള്‍പ്പെടുന്നതാണ് പദ്ധതി. അഞ്ച് ബി.വി-380 കോഴിക്കും കൂടിനും 2750 രൂപയും, 10 ബി.വി- 380 കോഴിക്കും കൂടിനും 5500 രൂപയുമാണ് ഗുണഭോക്തൃ വിഹിതമായി അടയ്‌ക്കേണ്ടത്.

അപേക്ഷ ഫോമിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്‍ പരിധിയിലുള്ള മൃഗാശുപത്രികളുമായി ബന്ധപ്പെടാം. അപേക്ഷ, റേഷന്‍കാര്‍ഡ്, ആധാര്‍ എന്നിവയുടെ പകര്‍പ്പ് സഹിതം നവംബര്‍ 15ന് മുമ്പ് അതാത് മൃഗാശുപത്രികളില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 9447590753 ( വെറ്റിനറി ഹോസ്പിറ്റല്‍ ശക്തികുളങ്ങര), 9495115809 (വെറ്റിനറി ഹോസ്പിറ്റല്‍ അഞ്ചാലുമൂട്), 9446525844 (വെറ്റിനറി ഹോസ്പിറ്റല്‍ പൂന്തലത്താഴം), 9447556360( വെറ്റിനറി ഡിസ്‌പെന്‍സറി ഇരവിപുരം).

 

കൂടിക്കാഴ്ച നവംബര്‍ രണ്ടിന്

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് വിഭാഗം ലക്ചര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമന കൂടിക്കാഴ്ച നവംബര്‍ രണ്ടിന് രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ നടത്തും. അടിസ്ഥാന യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബി-ടെക് ബിരുദം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയും അക്കാദമിക് പരിചയവും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുണ്ടാകണം. ഫോണ്‍ -0475 2910231.

 

കുടുബശ്രീ അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനതലങ്ങളിലുള്ള കുടുബശ്രീ സി.ഡി.എസ്സുകളിലെ അക്കൗണ്ടന്റ് ഒഴിവുകളിലേക്ക് ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ അയല്‍കൂട്ടം/ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന. രണ്ട് ഒഴിവുകളാണുള്ളത്.
അപേക്ഷകര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. മറ്റ് ജില്ലകളില്‍ സി.ഡി.എസ് അക്കൗണ്ടന്റായി സേവനമനുഷ്ടിക്കുന്നവര്‍ക്കും അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ബി.കോം ബിരുദവും ടാലി യോഗ്യതയും ഉണ്ടായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം (എം.എസ്.ഓഫിസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്) ഉണ്ടായിരിക്കണം.

അക്കൗണ്ടിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍/സഹകരണ ബാങ്കുകള്‍/സംഘങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന). പ്രായപരിധി 20-35 ; സി.ഡി.എസ് അക്കൗണ്ടന്റായി പ്രവര്‍ത്തിച്ചവര്‍ക്ക് 45.

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷകള്‍ ജില്ലാമിഷന്‍ ഓഫിസില്‍ നിന്നോ www.kudumbashree.org വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. അപേക്ഷയ്‌ക്കൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രായം, പ്രവൃത്തിപരിചയം, ഫോട്ടോ അടങ്ങിയ മേല്‍വിലാസം, ആശ്രയകുടുംബാംഗം/ഭിന്നശേഷി/ട്രാന്‍സ്ജന്‍ഡര്‍ എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍, കുടുബശ്രീ, കൊല്ലം ജില്ലയുടെ പേരിലുള്ള 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് എന്നിവയും ഉണ്ടാകണം.

അപേക്ഷകള്‍ നിര്‍ദിഷ്ട അയല്‍കൂട്ടം പ്രസിഡന്റ്/സെക്രട്ടറി, എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍/സെക്രട്ടറി എന്നിവര്‍ സാക്ഷ്യപെടുത്തി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍/സെക്രട്ടറി എന്നിവരുടെ മേലൊപ്പോടുകൂടി നവംബര്‍ 11ന് അഞ്ച് മണിക്ക് മുമ്പ് സമര്‍പ്പിക്കണം. കവറിന് പുറത്ത് ‘കുടുബശ്രീ സി.ഡി.എസ്. അക്കൗണ്ടന്റ് ഒഴിവിലേക്കുള്ള അപേക്ഷ’ എന്നെഴുതണം. അപേക്ഷകള്‍ അയക്കേണ്ട വിലാസം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍, കുടുബശ്രീ, സിവില്‍ സ്റ്റേഷന്‍, പിന്‍-691013 ഫോണ്‍: 0474 2794692, 9447028954.

 

ഹിന്ദി അധ്യാപക കോഴ്‌സിന് സീറ്റൊഴിവ്

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപകകോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടൂ പാസായവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 നും 35 മദ്ധ്യേ.

പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷം, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. അവസാന തീയതി -നവംബര്‍ 19. പ്രിന്‍സിപ്പല്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. 04734296496, 8547126028.

 

തൊഴിലധിഷ്ഠിത കോഴ്‌സ്

എഴുകോണ്‍ സര്‍ക്കാര്‍ പോളിടെനിക്ക് കോളേജില്‍ ത്രൈമാസ കോഴ്‌സുകളായ അലൂമിനിയം ഫാബ്രിക്കേഷന്‍, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ബ്യൂട്ടീഷ്യന്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ ഓഫീസില്‍ നിന്നും ലഭിക്കും. അവസാന തീയതി -നവംബര്‍ 10. ഫോണ്‍ 9496846522.

 

അപ്രന്റീസ്‌മേള നവംബര്‍ 14ന്

ജില്ലാ ആര്‍.ഐ സെന്ററിന്റെ നേതൃത്വത്തില്‍ നവംബര്‍ 14ന് പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ് മേള നടത്തും. അപ്രന്റിസുകളെ തെരഞ്ഞെടുക്കുന്നതിനായി സര്‍ക്കാര്‍ സഹകരണ സ്വകാര്യ മേഖലയിലുള്ള വ്യവസായ വാണിജ്യ സേവനസ്ഥാപനങ്ങള്‍ എന്നിവ ജില്ല അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് ഓഫീസായ ജില്ലാ ആര്‍.ഐ സെന്ററുമായി നവംബര്‍ 5നകം ബന്ധപ്പെടണം. വിവരങ്ങള്‍ക്ക് [email protected], [email protected] ഫോണ്‍ 04742713332.

 

പൊതുജനാരോഗ്യ ബില്ല്: യോഗം നവംബര്‍ നാലിന്

2021ലെ കേരള പൊതുജനാരോഗ്യ ബില്ല് സംബന്ധിച്ച സെലക്ട് കമ്മിറ്റി നവംബര്‍ നാലിന് രാവിലെ 10.30 ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില്‍ യോഗം ചേര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ജനപ്രതിനിധികള്‍, വിവിധ സംഘടന പ്രതിനിധികള്‍ പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കും.

പൊതുജനാരോഗ്യ ബില്ലും ബില്ലിലെ വ്യവസ്ഥകള്‍ സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്‌സൈറ്റില്‍ (www.niyamasabha.org-home page) ലഭിക്കും. ബില്ലിലെ വ്യവസ്ഥകളി•േല്‍ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും യോഗത്തില്‍ രേഖാമൂലം നേരിട്ടോ ഇ-മെയില്‍ ( ([email protected]) മുഖേന നിയമസഭാ സെക്രട്ടറിക്കോ സമര്‍പ്പിക്കാം. ഫോണ്‍ -0471 2512524.

 

മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് റദ്ദാക്കും – ആര്‍.ടി.ഒ

ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോറിക്ഷകള്‍ക്കെതിരെ ജില്ലയില്‍ നടപടി തുടങ്ങി. മോട്ടോര്‍ വാഹന വകുപ്പ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഫെയര്‍ മീറ്ററുകള്‍ പ്രവര്‍ത്തിക്കാത്ത 135 ഓട്ടോറിക്ഷകള്‍ക്ക് പിഴ ചുമത്തി. പരിശോധനകള്‍ തുടരുമെന്നും മീറ്റര്‍ പ്രവര്‍ത്തിക്കാത്തതും അമിത നിരക്ക് ഈടാക്കുന്നതുമായ ഓട്ടോറിക്ഷകളുടെ പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കൊല്ലം ആര്‍.ടി.ഒ ഡി. മഹേഷ് അറിയിച്ചു.

 

ലഹരി വിരുദ്ധ മനുഷ്യ ശൃംഖല നവംബര്‍ ഒന്നിന്

ലഹരി വിരുദ്ധ പ്രചരണ പരിപാടിയുടെ ഭാഗമായി നവംബര്‍ ഒന്നിന് വൈകിട്ട് മൂന്ന് മണിക്ക് കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിലെ ടോള്‍ ജംഗ്ഷന്‍ മുതല്‍ രണ്ട് റോഡ് വരെ മനുഷ്യ ശൃംഖല നടത്തും.

 

ഡി.എല്‍.എഡ് പ്രവേശനം: അഭിമുഖം നവംബര്‍ രണ്ട് മുതല്‍ നാല് വരെ

ജില്ലയിലെ സ്വാശ്രയ സ്ഥാപനങ്ങളിലെ മെറിറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള ഡി.എല്‍.എഡ് പ്രവേശനത്തിന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ മെറിറ്റ് ലിസ്റ്റും വെയ്റ്റിംഗ് ലിസ്റ്റും ഇന്ന് (ഒക്ടോബര്‍ 29) രാവിലെ 10.30ന് പ്രസിദ്ധീകരിക്കും. ddeklm.blogspot.com സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധിക്കാം. കൊമേഴ്‌സ്, സയന്‍സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളുടെ അഭിമുഖം യഥാക്രമം നവംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ രാവിലെ 10 മണി മുതല്‍ തേവള്ളി മലയാളിസഭ എന്‍.എസ്.എസ് യു.പി.എസില്‍ നടത്തും.

 

രജിസ്‌ട്രേഷന്‍ പുതുക്കല്‍: പിഴ ഇല്ലാതെ ഒക്ടോബര്‍ 31 വരെ

കേരള മോട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ആക്ട് പ്രകാരം ജില്ലാ ഒന്നാം സര്‍ക്കിള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസില്‍ രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ള വാഹന ഉടമകള്‍ 2023 വര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ പുതുക്കല്‍ ഒക്ടോബര്‍ 31 വരെ പിഴത്തുക ഇല്ലാതെ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ www.lcas.lc.kerala.gov.in വെബ്‌സൈറ്റ് മുഖേനയോ അടയ്ക്കാം. ഫോണ്‍- 0474 2795177.

 

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

മുഖത്തല ശിശുവികസന പദ്ധതി ഓഫീസില്‍ മയ്യനാട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ രണ്ട് അങ്കണവാടി വര്‍ക്കര്‍, ഒരു ഹെല്‍പ്പര്‍ തസ്തികകളിലേക്ക് മയ്യനാട് ഗ്രാമപഞ്ചായത്തിലെ സ്ഥിരംതാമസക്കാരായ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷയുടെ മാതൃക മുഖത്തല ശിശുവികസന പദ്ധതി ഓഫീസ്, മയ്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസ്, പഞ്ചായത്ത് അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷകള്‍ നവംബര്‍ 19ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ് മുഖത്തല ശിശു വികസന പദ്ധതി ഓഫീസില്‍ സമര്‍പ്പിക്കണം. അങ്കണവാടി ഹെല്‍പ്പര്‍/വര്‍ക്കര്‍ പ്രവൃത്തി പരിചയം, പ്രീപ്രൈമറി/നഴ്‌സിങ് ട്രെയിനിംഗ്/ബി.പി.എല്‍/വിധവ/സാമൂഹിക നീതി വകുപ്പ്, വനിതാ ശിശുവികസനവകുപ്പ് ക്ഷേമസ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.

പ്രായപരിധി 18 നും 46നുമിടയില്‍ (2022 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം, 46 വയസ്സ് കഴിയാന്‍ പാടില്ല). അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികയില്‍ മുന്‍പരിചയമുള്ളവര്‍ക്കും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ എസ്.എസ്.എല്‍.സി പാസ്സാകാന്‍ പാടില്ല. എഴുത്തും വായനയും അറിഞ്ഞിരിക്കണം. കായികക്ഷമത ഉണ്ടായിരിക്കണം.

അപേക്ഷകര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി, സ്ഥിരതാമസം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ശിശുവികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് ഓഫീസ്, ബ്ലോക്ക് ഓഫിസ് കോമ്പൗണ്ട്, മുഖത്തല പി.ഒ, പിന്‍ 691577 വിലാസത്തില്‍ സമര്‍പ്പിക്കണം. കവറിന് പുറത്ത് അങ്കണവാടി ഹെല്‍പര്‍/വര്‍ക്കര്‍ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് എഴുതിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 0474 2504411, 8281999106.

error: Content is protected !!