Input your search keywords and press Enter.

ലഹരി വിരുദ്ധ ക്യാമ്പയിനും സൈക്കിള്‍ റാലിയും നടത്തി

കേരളശേരി പഞ്ചായത്തിലെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്കിള്‍ റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: കേരളശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ലഹരി വിരുദ്ധ ക്യാമ്പയിനും സൈക്കിള്‍ റാലിയും സംഘടിപ്പിച്ചു. കേരളശേരി ഹൈസ്‌കൂളില്‍ നിന്നാരംഭിച്ച സൈക്കിള്‍ റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുക, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ലഭ്യത ഇല്ലെന്ന് അധ്യാപകരും രക്ഷിതാക്കളും ഉറപ്പുവരുത്തുക എന്നിവയാണ് പ്രചാരണ പരിപാടികള്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍ ഫെബിന്‍ റഹ്മാന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പ്രമീള, പഞ്ചായത്തംഗങ്ങളായ ഒ.കെ രാമചന്ദ്രന്‍, എം. രാജീവ്, ബ്ലോക്ക് മെമ്പര്‍മാരായ ബി. നന്ദിനി, എ. രജനി, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് രാധിക, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!