Input your search keywords and press Enter.

ലഹരി വിരുദ്ധ ശൃംഖല തീര്‍ത്ത് ചളവറ പഞ്ചായത്ത്

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ചിറ്റൂർ ഗവ. ബോയ്സ് എച്ച്.എസ്.എസിൽ നടന്ന ലഹരി വിരുദ്ധ ശൃംഖലയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി പങ്കാളിയാകുന്നു.

പാലക്കാട്: ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ചളവറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ കയിലിയാട് സെന്റര്‍ മുതല്‍ ചളവറ ഗാന്ധി ചത്വരം വരെ അഞ്ചര കിലോമീറ്റര്‍ ദൂരം ലഹരി വിരുദ്ധ ശൃംഖല തീര്‍ത്തു. ആറായിരത്തോളം പേര്‍ ശൃംഖലയില്‍ കണ്ണികളായി. ചളവറ സെന്ററില്‍ ലഹരി വിരുദ്ധ പ്രതിജ്ഞക്കുശേഷം ചേര്‍ന്ന പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പി.കെ. അനില്‍കുമാര്‍ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ. പ്രഭാവതി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ അനില്‍കുമാര്‍ എന്നിവര്‍ ചളവറ ഗാന്ധി ചത്വരത്തിന് സമീപം അവസാന കണ്ണികളായി. കയിലിയാട് സെന്ററില്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍. മനോജ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി. സുനന്ദ, ഗ്രാമപഞ്ചായത്ത് അംഗം പി. വിശ്വനാഥന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, സന്നദ്ധ പ്രവര്‍ത്തകര്‍, കുടുബശ്രീ പ്രവര്‍ത്തകര്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, യൂത്ത് ക്ലബ്ബ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അണിനിരന്നു.

error: Content is protected !!