Input your search keywords and press Enter.

ലഹരി വിരുദ്ധ കൂട്ടയോട്ടവും നാഷണല്‍ യൂണിറ്റി റണ്ണും സംഘടിപ്പിച്ചു

നാഷണല്‍ യൂണിറ്റി ദിനത്തോടനുബന്ധിച്ച് നടന്ന ലഹരി വിരുദ്ധ കൂട്ടയോട്ടം അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത് ഫ്ളാഗ് ഓഫ് ചെയ്യുന്നു.

പാലക്കാട്: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം ജില്ലയില്‍ നെഹ്റു യുവകേന്ദ്രയുടേയും സര്‍ക്കാര്‍ ഏജന്‍സികളുടെയും യുവജന സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നാഷണല്‍ യൂണിറ്റി ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ കൂട്ടയോട്ടവും നാഷണല്‍ യൂണിറ്റി റണ്ണും സംഘടിപ്പിച്ചു. ലഹരിക്കെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രചാരണ പരിപാടികളുടേയും ഭാഗമായാണ് യൂണിറ്റി റണ്‍ സംഘടിപ്പിച്ചത്. കോട്ട മൈതാനം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച ജില്ലാതല ലഹരി വിരുദ്ധ കൂട്ടയോട്ടം അസിസ്റ്റന്റ് കലക്ടര്‍ ഡി. രഞ്ജിത്ത് ഫ്ളാഗ് ഓഫ് ചെയ്തു. പാലക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. ഇ. കൃഷ്ണദാസ് അധ്യക്ഷനായി. പരിപാടിയില്‍ ജില്ലാ വിമുക്തി മാനേജര്‍ ഡി. മധു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. നെഹ്‌റു യുവകേന്ദ്ര അക്കൗണ്ട്സ് ആന്‍ഡ് പ്രോഗ്രാം അസിസ്റ്റന്റ് എന്‍. കര്‍പ്പകം, ഫിസിക്കല്‍ ട്രെയിനര്‍മാരായ എ. ഉല്ലാസ്, എസ്. അസാറുദിന്‍, കെ. ജനാര്‍ദ്ദനന്‍, നെഹ്റു യുവകേന്ദ്ര വളണ്ടിയര്‍ എസ്. ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. യൂത്ത് ക്ലബ്ബ് അംഗങ്ങള്‍, നാഷണല്‍ യൂത്ത് വളണ്ടിയര്‍മാര്‍ യൂണിറ്റി റണ്ണില്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി യൂത്ത് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ അതാത് പ്രദേശങ്ങളിലും യൂണിറ്റി റണ്‍ സംഘടിപ്പിച്ചു.

error: Content is protected !!