ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ചിറ്റൂര്‍ ഗവ. ബോയ്‌സ് എച്ച്.എസ്.എസില്‍ നടന്ന ലഹരി വിരുദ്ധ ശൃംഖലയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പങ്കാളിയാകുന്നു.
പാലക്കാട്: 69-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ താലൂക്ക് തല പ്രസംഗ, പ്രബന്ധം മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല പ്രസംഗ-പ്രബന്ധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പാലക്കാട് സഹകരണ പരിശീലന കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ സഹകരണ സംഘം ജോയിന്റ് ഡയറക്ടര്‍ ബിജു ജേക്കബ് അധ്യക്ഷനായി. സംസ്ഥാന സഹകരണ ബാങ്കിനെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് എം.കെ ഉപേന്ദ്രന്‍, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ സീനിയര്‍ മാനേജര്‍ പി.വി ജയദേവ്, മാനേജര്‍ വി.എം രാജേഷ്, അസിസ്റ്റന്റ് ഡയറക്ടര്‍ ഹരിദാസ് (ജെ.ഡി ഓഫീസ്),സഹകരണ പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ പി. വിജയലക്ഷ്മി, സഹകരണ പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ വി. സുജിത്, സഹകരണ എജ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ എം.ആര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.