Input your search keywords and press Enter.

അപ്രതീഷിത അതിഥിയായെത്തി ലഹരി വിരുദ്ധ ചങ്ങലയില്‍ കൈകോര്‍ത്ത് മന്ത്രി

സദാനന്ദപുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം മന്ത്രി പി. പ്രസാദ് നിര്‍വഹിക്കുന്നു.

കൊല്ലം: സദാനന്ദപുരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എസ്.എസ് യൂണിറ്റ്, ലഹരി വിരുദ്ധ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ‘വിമുക്തി’ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മനുഷ്യ ചങ്ങലയില്‍ അപ്രതീക്ഷിത അഥിതിയായി കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് സദാനന്ദപുരത്ത് എം.സി റോഡരികിലായി വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ ചങ്ങല തീര്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ മന്ത്രിയും ചങ്ങലയില്‍ കൈകോര്‍ത്ത് ലഹരി വിരുദ്ധ സന്ദേശം നല്‍കി ബോധവത്ക്കരണം ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് പ്രായഭേദമന്യേ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പി.ടി.എ പ്രസിഡന്റ് ടി.എസ്. ജയചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ബ്രിജേഷ് എബ്രഹാം, വെട്ടിക്കവല ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. രാമചന്ദ്രന്‍ പിള്ള, ബിന്ദു പ്രസാദ്, ആര്‍. രതീഷ്, എച്ച്.എം. പ്രേം ദേവാസ്, പ്രിന്‍സിപ്പല്‍ എം.എസ്.അനിത, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!