Input your search keywords and press Enter.

ബാലൻ ആചാരിയ്ക്ക് ചിതയൊരുക്കാൻ സ്ഥലവും നൽകി സ്നേഹാലയം

 

കോന്നി :സ്നേഹാലയത്തിൽ പരിചരണത്തിലായിരിക്കെ മരണപ്പെട്ട ബാലൻ ആചാരിക്ക് സ്വന്തമായി സ്ഥലമില്ലാത്തതിനാൽ സ്നേഹാലത്തിന്റെ ഭൂമി ചിതയൊരുക്കാൻ വിട്ടു നൽകി ഇ എം.എസ്. ചാരിറ്റബിൾ സൊസെറ്റി . അരുവാപ്പുലം മുതു പേഴുങ്കൽ കൊല്ലൻ പറമ്പിൽ ബാലൻ ആചാരി കിടപ്പിലായതിനെ തുടർന്ന് 6 മാസത്തിനു മുൻപ് സ്നേഹാലയത്തിൽ പരിചരണത്തിനായി പ്രവേശിപ്പിച്ചത്. ബാലൻ ആചാരിയും ഏക മകൻ ശ്രീകുമാറും വാടക വീട്ടിലായിരുന്നു താമസം. കാർപന്റർ പണിക്കാരനായ മകൻ ശ്രീകുമാറിന് അച്ഛന്റെ പരിചരണത്തെ തുടർന്ന് ജോലിയ്ക്ക് പോകാൻ കഴിയാതെ ബുദ്ധിമുട്ടിലായ സാഹചര്യത്തിലാണ് സ്നേഹാലയത്തിൽ പ്രവേശിപ്പിച്ചിരുന്നത്. പത്തനംതിട്ട , തിരുവല്ല നഗരസഭകളിലെ ക്രിമിറ്റോറിയ o കേടായതിനെ തുടർന്ന് പൂട്ടിയിട്ടിരിക്കുകയാണ്. പിതാവിന്റെ മൃതദേഹം സംസ്കരിക്കാൻ കഴിയാതെ വിഷമിച്ച ശ്രീകുമാറിന് സ്നേഹാലയം കൈത്താങ്ങായി. ചിതയൊരുക്കാൻ സ്ഥലം നൽകുകയും സംസ്കാര ചടങ്ങിന്റെ ചെലവും ഇ എം.എസ് ചാരിറ്റബിൾ സൊസെറ്റി വഹിച്ചു. സംസ്കാര ചടങ്ങിൽ സൊസെറ്റി പ്രസിഡണ്ട് ശ്യാംലാൽ, ഭരണ സമിതി അംഗം സന്തോഷ്‌ കുമാർ, ഭാരവാഹികളായ സുരേഷ് കുമാർ. സി.കെ., വർഗീസ് ബേബി, റ്റി.രാജേഷ് കുമാർ , സുനിൽകുമാർ , സുഭദ്രാ കോമളൻ, ജി സോമനാഥൻ ,ആദർശ് തുടങ്ങിയവർ പങ്കെടുത്തു

error: Content is protected !!