ഫോട്ടോ: കരസേന റിക്രൂട്ട്മെന്റ് റാലിക്ക് വേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന്റെ അദ്ധ്യക്ഷത ചര്‍ച്ച അവലോകന യോഗം.
കൊല്ലം: നവംബര്‍ 15 മുതല്‍ 30 വരെ നടത്തുന്ന കരസേന റിക്രൂട്ട്മെന്റ് റാലിക്ക് കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിത്തിലെ സംവിധാനങ്ങള്‍ പൂര്‍ണം എന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ബാരിക്കേഡുകള്‍, ടെന്റ്, പ്ലാറ്റ്ഫോം എന്നിവ സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ബയോ ടോയ്‌ലെറ്റുകള്‍, കുടിവെള്ള ലഭ്യത, താമസസൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിനായി കോര്‍പ്പറേഷന്‍,വകുപ്പ് മേധാവികളെയും ചുമതലപ്പെടുത്തി. പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് റാലി സംഘടിപ്പിക്കുക. വൈദ്യസഹായം ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കും. 37000 ഉദ്യോഗാര്‍ത്ഥികളാണ് റിക്യൂട്ട്‌മെന്റ് റാലിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
തിരുവനന്തപുരം ആര്‍മി റിക്രൂട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ മനീഷ് ഭോല, മേജര്‍ ജി. സായിനാഥ് റാം, അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ പ്രദീപ് കുമാര്‍, കരസേന ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.