ഫോട്ടോ: ജീവിതശൈലി രോഗനിയന്ത്രണ പദ്ധതിയുടെ ഉദ്ഘാടനം കോങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി. അജിത് നിര്‍വഹിക്കുന്നു.
പാലക്കാട്: കോങ്ങാട് ഗ്രാമപഞ്ചായത്തില്‍ ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിക്ക് തുടക്കമായി. പ്രത്യേക പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ വീടുകള്‍തോറും സര്‍വേ നടത്തി ആവശ്യമുള്ളവര്‍ക്ക് പ്രത്യേക ആരോഗ്യ ക്യാമ്പും ചികിത്സയും നല്‍കുന്നതാണ് പദ്ധതി. 30 വയസിന് മുകളില്‍ പ്രായമുള്ള പഞ്ചായത്തിലെ മുഴുവന്‍ ആളുകളുടെയും പ്രമേഹം, രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍ തുടങ്ങിയ രോഗനിര്‍ണയം നടത്തുകയാണ് പദ്ധതി ലക്ഷ്യം. പഞ്ചായത്ത്, സാമൂഹ്യ-ജില്ലാ ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ടി. അജിത് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ടി ശശിധരന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സെല്‍വരാജന്‍, ഡോ. സലിം ഏലിയാസ്, ഡോ. അമൃത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിസിമോന്‍ തോമസ്, സ്ഥിരം സമിതി അധ്യക്ഷന്‍ പി. കൃഷ്ണന്‍കുട്ടി, ഹെഡ് നേഴ്‌സ് വത്സ എന്നിവര്‍ സംസാരിച്ചു.