ഫോട്ടോ: തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷില്‍ നിന്നും അലയമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന മനാഫ് പുരസ്‌കാരം ഏറ്റുവാങ്ങുന്നു
കൊല്ലം: യൂസര്‍ ഫീ, പ്ലാസ്റ്റിക്-ഖരമാലിന്യ ശേഖരണങ്ങളില്‍ 100 ശതമാനം പൂര്‍ത്തിയാക്കി ജില്ലയില്‍ ഒന്നാമതെത്തിയ അലയമണ്‍ ഗ്രാമപഞ്ചായത്തിന് ഹരിത കേരളം മിഷന്റെ ആദരം. ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന മനാഫ് പുരസ്‌കാരം സ്വീകരിച്ചു.
പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ 14 വാര്‍ഡുകളിലെയും വീടുകളില്‍ നേരിട്ടെത്തി പ്ലാസ്റ്റിക്കിന്റെ അപകടം, പ്ലാസ്റ്റിക്-അജൈവ മാലിന്യങ്ങള്‍ തരംതിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയിവയില്‍ ബോധവത്ക്കരണം നടത്തുന്നുണ്ട്. എന്ന് പ്രസിഡന്റ് അസീന മനാഫ് പറഞ്ഞു.