പാലക്കാട്: കൊല്ലങ്കോട് പുതുതായി നിര്‍മ്മിച്ച ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനിടെ അഗ്നിരക്ഷാസേനയിലെ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ച ഡെമോണ്‍സ്‌ട്രേഷന്‍ ശ്രദ്ധേയമായി. വിവിധതരം അപകടങ്ങളെ എങ്ങനെ തരണം ചെയ്യാം എന്ന രീതിയിലാണ് ഡെമോണ്‍സ്‌ട്രേഷന്‍ നടന്നത്.
പാറകളിലും മലയിടുക്കുകളിലും എത്തിച്ചേര്‍ന്ന് ഫസ്റ്റ് എയ്ഡ്, വെള്ളം മുതലായവ നല്‍കുന്നതിന് എസ്.ടി.എഫ് അവലംബിക്കുന്ന ഹേസ്റ്റി റാപ്പിങ്, സീറ്റ് റാപ്പിങ് രീതികള്‍, കെട്ടിടങ്ങളില്‍ അഗ്നി ബാധകള്‍ ഉണ്ടാവുമ്പോള്‍ ലിഫ്റ്റും സ്റ്റെയര്‍കേസുകളും മറ്റും ഉപയോഗിക്കാനാകാത്ത സാഹചര്യങ്ങളില്‍ കുടുങ്ങിപ്പോകുന്ന ആളുകളെ രക്ഷപ്പെടുത്തുന്ന പിഗ്ഗി ബാഗ് മെത്തേഡ്, പി.പി.ഇ ധരിച്ച് ചെയ്യുന്ന രക്ഷാപ്രവര്‍ത്തന രീതി, സീറ്റ് റാപ്പിങ് വിത്ത് ബി.എ. സെറ്റ്, ഉയരം കൂടിയ കെട്ടിടങ്ങളിലെ അഗ്നിബാധകളില്‍ മുകള്‍നിലകളിലേക്ക് എത്തിപ്പെടാനാവത്ത സാഹചര്യത്തില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനം തുടങ്ങിയവയുടെ ഡെമോണ്‍സ്‌ട്രേഷനാണ് ടാസ്‌ക് ഫോഴ്‌സ് ടീം അവതരിപ്പിച്ചത്.
ശ്രമകരവും കഠിനവും അപകടകരവുമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന് കീഴില്‍ ആരംഭിച്ച 30 പേരടങ്ങുന്ന ടീമാണ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്. ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനത്തിന്റെ ഭാഗമായാണ് ഡെമോണ്‍സ്‌ട്രേഷന്‍ സംഘടിപ്പിച്ചത്.
കൊല്ലങ്കോട് ഫയര്‍ സ്റ്റേഷന്‍ അനിവാര്യം: മന്ത്രി കെ. കൃഷ്ണന്‍ കുട്ടി
പ്രകൃതി ദുരന്തങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള പ്രദേശമായതിനാല്‍ കൊല്ലങ്കോട് ഫയര്‍ സ്റ്റേഷന്‍ അനിവാര്യമാണെന്നും അത് യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ടെന്നും വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. കൊല്ലങ്കോട് ഫയര്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അഗ്നിശമന സേന വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എല്ലാത്തിനെയും വിമര്‍ശിക്കുന്നവര്‍ അഗ്നിശമന സേനയെ വിമര്‍ശിക്കാറില്ല. അത്തരത്തില്‍ വലിയ ഇടപെടുകള്‍ അഗ്നിശമന സേന നടത്തുന്നുണ്ട്. ഒരു കുടുംബത്തിലെ അംഗങ്ങള പോലെയാണ് സേനാംഗങ്ങളെ പൊതുജനങ്ങള്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു.
ഫോട്ടോ: കൊല്ലങ്കോട് ഫയര്‍ സ്റ്റേഷന്റെ ഉദ്ഘാടനത്തിനിടെ അഗ്നിരക്ഷാസേനയിലെ ടാസ്‌ക് ഫോഴ്‌സ് അവതരിപ്പിച്ച ഡെമോണ്‍സ്‌ട്രേഷന്‍.