ശുചിത്വ കണ്‍വെന്‍ഷന്‍
നിര്‍മ്മല ഗ്രാമം നിര്‍മ്മല നഗരം നിര്‍മല ജില്ലാ നമ്മുടെ ജില്ല പദ്ധതിയുടെല നഗരം നിര്‍മല ജില്ലാ നമ്മുടെ ജില്ല പദ്ധതിയുടെ ഭാഗമായുള്ള ശുചിത്വ കണ്‍വെന്‍ഷന്‍ മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി ഉദ്ഘാടനം ചെയ്ത കണ്‍വന്‍ഷനില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. നവ കേരള പദ്ധതി റിസോഴ്‌സ് പേഴ്‌സണ്‍ ഷൈനി ജോസ് പദ്ധതി വിശദീകരണം നടത്തി.
യോഗത്തില്‍ പഞ്ചായത്ത് തല ശുചിത്വ കൗണ്‍സില്‍ രൂപീകരിച്ചു. വാര്‍ഡ് തല ശുചിത്വ കൗണ്‍സിലുകള്‍ 25നു മുന്‍പായി കൂടുന്നതിനും ക്ലസ്റ്റര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തുന്നതിനും തീരുമാനിച്ചു.
ഹരിത കര്‍മ്മ സേന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ വേണ്ട നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് തടയുന്നതിനു വേണ്ട നടപടികള്‍ എടുക്കേണ്ടതുണ്ടെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. ക്ലസ്റ്റര്‍ രൂപീകരണത്തോടുകൂടി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന് ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ പുനക്രമീകരിക്കുന്നതിന് യോഗത്തില്‍ തീരുമാനമായി.
ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി. വാഹന വാടകയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനിന്നതിനാല്‍ പാഴ് വസ്തുക്കളുടെ നീക്കം തടസ്സപ്പെട്ടിരുന്നതിനുള്ള പരിഹാര നടപടികള്‍ സ്വീകരിച്ചതായി യോഗത്തില്‍ പ്രസിഡന്റ് അറിയിച്ചു. യോഗത്തില്‍ വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത്തല നിര്‍വഹണ ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഭരണഭാഷ വാരാഘോഷം സമാപന സമ്മേളനം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് ഭരണഭാഷ വാരാഘോഷം സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് റാഹേല്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാര്‍മാരായ എന്‍.കെ ശ്രീകുമാര്‍, വിദ്യാധരപ്പണിക്കര്‍, പ്രീയജ്യോതികുമാര്‍ അംഗങ്ങളായ എ.കെ സുരേഷ്, രഞ്ജിത്ത്, പൊന്നമ്മ വര്‍ഗ്ഗീസ്, ഹെഡ്മാസ്റ്റര്‍ സുദര്‍ശനന്‍ പിള്ള, സുലേഖ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു.
ജനപ്രതിനിധികളും ജീവനക്കാര്‍ക്കുമായി വായന മത്സരം, യു പി സ്‌കുള്‍ കുട്ടികള്‍ക്ക് ഉപന്യാസരചന മത്സരം, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്കള്‍ക്ക് പദ്യപാരയണ മത്സരവും സംഘടിപ്പിച്ചു. വിജയികള്‍ക്ക് സമ്മാനദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു.
69-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷം സംസ്ഥാനതല സമാപനം ഇന്ന് (20)തിരുവല്ലയില്‍
69-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനം നവംബര്‍ ഇന്ന് (20) രാവിലെ 10ന് തിരുവല്ല വിജയ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. അവാര്‍ഡ് വിതരണം ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിക്കും.
ആന്റോ ആന്റണി എംപി, എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, കെ.പി. മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, സഹകരണ എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ.ആര്‍. സനല്‍കുമാര്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ എം.എസ്. ഷെറിന്‍, പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. തിലകന്‍, കേരള ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ സഹദേവന്‍, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ്, സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിംഗ് കമ്മിറ്റി അംഗം പി.ജി. ഗോപകുമാര്‍, അടൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ബി. ഹര്‍ഷകുമാര്‍, റാന്നി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ആര്‍. പ്രസാദ്, ജോയിന്റ് ഡയറക്ടര്‍ ഓഡിറ്റ് എം.ജി. രാമദാസ്, കെസിഇയു ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍, കെസിഇസി ജനറല്‍ സെക്രട്ടറി വി.എം. അനില്‍, കെസിഇഎഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. വിനയകുമാര്‍, സംസ്ഥാന സഹകരണ യൂണിന്‍ സെക്രട്ടറി ഗ്ലാഡി ജോണ്‍ പുത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ഉച്ചയ്ക്ക് 1.30ന് സെമിനാര്‍ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. കേരളത്തിന്റെ സാമ്പത്തിക വികസനത്തില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക് എന്ന വിഷയം മുന്‍ പിഎസ്സി ചെയര്‍മാന്‍ ഗംഗാധര കുറുപ്പ് നിര്‍വഹിക്കും. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗീസ്, സഹകരണ സംരക്ഷണ സമിതി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള, കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, ബി.പി. പിള്ള, മുന്‍ എംഎല്‍എ രാജു ഏബ്രഹാം, ആറന്മുള സഹകരണ എന്‍ജിനിയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഇന്ദു പി നായര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രൊഫ. ഡോ. ജേക്കബ് ജോര്‍ജ് മോഡറേറ്ററാകും. സംസ്ഥാന സഹകരണ യൂണിയന്‍ മാനേജിംഗ് കമ്മിറ്റിയംഗം പി.ജെ. അജയകുമാര്‍, ജോയിന്റ് രജിസ്ട്രാര്‍ പത്തനംതിട്ട എം.പി. ഹിരണ്‍ എന്നിവര്‍ പങ്കെടുക്കും.
പഥം ഡോക്യുമെന്ററി പ്രകാശനം ചെയ്തു
പത്തനംതിട്ട സമഗ്ര ശിക്ഷാ കേരളം നിര്‍മിച്ച പഥം ഡോക്യുമെന്ററി പ്രകാശനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് നിര്‍വഹിച്ചു. എസ്എസ്‌കെ പത്തനംതിട്ട ജില്ലാ ഡോക്യുമെന്റേഷന്‍ ടീമിന്റെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ പത്തനംതിട്ട ജില്ലയിലെ സന്ദര്‍ശനത്തെക്കുറിച്ച് നിര്‍മിച്ച ഡോക്യുമെന്ററിയാണ് പഥം – മഹാത്മപാദം പതിഞ്ഞ പത്തനംതിട്ട.
എസ്എസ്‌കെയുടെ ട്വിറ്റര്‍ പേജ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി പ്രകാശനം ചെയ്തു. യൂ ട്യൂബ് ചാനല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എല്‍സാ തോമസും, ഫേസ്ബുക്ക് പേജ് ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത ടീച്ചറും ഇന്‍സ്റ്റാഗ്രാം പേജ് രാജേഷ് വള്ളിക്കോടും പ്രകാശനം ചെയ്തു.
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്എസ്‌കെ ഡിപിസി ഡോ. ലെജു പി തോമസ്, ഡിപിഒ എ.കെ. പ്രകാശ്, ഡി പിഒ എ.പി. ജയലക്ഷ്മി, പ്രാദേശിക ചരിത്രകാരന്‍ സുലോചനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.