മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും
പാലക്കാട്: കൊല്ലങ്കോട് സബ് ട്രഷറിയില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (നവംബര്‍ 22) രാവിലെ 11 ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. കെ. ബാബു എം.എല്‍.എ അധ്യക്ഷനാവും. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മ്മിച്ചത്. 4875 ചതുരശ്ര അടിയില്‍ ഇരുനിലകളിലായി പണിത കെട്ടിടത്തില്‍ ട്രഷറി ഓഫീസിന് പുറമെ പെന്‍ഷന്‍കാര്‍ക്ക് ഇരിക്കുന്നതിനുള്ള സൗകര്യം, ശുചിമുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, റെക്കോര്‍ഡ് റൂം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
പരിപാടിയില്‍ രമ്യ ഹരിദാസ് എം.പി മുഖ്യപ്രഭാഷണം നടത്തും. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ചിന്നകുട്ടന്‍, നെ•ാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശാലിനി കറുപ്പേഷ്, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സത്യപാല്‍, ട്രഷറി വകുപ്പ് ഡയറക്ടര്‍ വി. സാജന്‍, ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ ടി.സി സുരേഷ്, ജില്ലാ ട്രഷറി ഓഫീസര്‍ പി.വി പത്മകുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
ഫോട്ടോ-കൊല്ലങ്കോട് സബ് ട്രഷറിയില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടം.