കൊട്ടാരക്കര സബ്ബ് രജിസ്ട്രാര്‍ ഓഫീസ് : പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഇന്ന് (നവംബര്‍ 23ന് )
കൊട്ടാരക്കര സബ്ബ് രജിസ്ട്രാര്‍ ഓഫീസ് മന്ദിരത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഇന്ന് (നവംബര്‍ 23ന്) വൈകിട്ട് നാലിന് കൊട്ടാരക്കര സബ്ബ് രജിസ്ട്രാര്‍ ഓഫീസ് അങ്കണത്തില്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ രജിസ്‌ട്രേഷന്‍-സഹകരണം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും.
കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യാതിഥിയാകും. രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ. ഇന്‍പശേഖര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍. ഷാജി, ജില്ലാ രജിസ്ട്രാര്‍ സി. ജെ ജോണ്‍സണ്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷിനേതാക്കള്‍, തുടങ്ങിയവര്‍ പങ്കെടുക്കും.
ഇന്റര്‍വ്യൂ നവംബര്‍ 25ന്
എന്‍.സി.സി/സൈനികക്ഷേമ വകുപ്പില്‍ ബൈന്‍ഡര്‍ ഗ്രേഡ് 2 (വിമുക്തഭടന്മാര്‍ മാത്രം) (കാറ്റഗറി നമ്പര്‍-664/2021) തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ നവംബര്‍ 25 ന് തിരുവനന്തപുരം പി.എസ്.സി ഓഫീസില്‍ നടത്തും. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക് ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടാം.
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊട്ടാരക്കര ബ്ലോക്ക്പഞ്ചായത്തില്‍ കരാറടിസ്ഥാനത്തില്‍ ടാറ്റാ നെക്സണ്‍/സെഡാന്‍/സമാനവാഹനം നല്‍കുന്നതിന് ടാക്‌സി ഓപ്പറേറ്റര്‍മാരില്‍ നിന്നും പുനര്‍ക്വട്ടേഷന്‍ ക്ഷണിച്ചു. വാഹനത്തിന്റെ ഇന്ധനക്ഷമത, അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ തുക തുടങ്ങിയ മുഴുവന്‍ തുകയുടെയും ജി.എസ്.ടി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഡിസംബര്‍ അഞ്ചിന് വൈകിട്ട് മൂന്നിന് മുമ്പ് സമര്‍പ്പിക്കണം. ഫോണ്‍ : 0474 2454694.
ആധാര്‍ സീഡിംഗ് നടത്തണം
പട്ടികജാതി വിദ്യാര്‍ത്ഥികളുടെ 2022-23 മുതലുള്ള ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിനായി വിദ്യാര്‍ത്ഥികളുടെ അക്കൗണ്ട് അതാത് ബാങ്കുമായി ബന്ധപ്പെട്ട് ആധാര്‍ സീഡിംഗ് നടത്തണമെന്ന് ജില്ലാ പട്ടികജാതിവികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0474 2794996.
4000 തൊഴില്‍ അവസരങ്ങള്‍നിയുക്തി 2022- മെഗാ തൊഴില്‍മേള നവംബര്‍ 26ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയ്ബിലിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ 26ന് രാവിലെ ഒമ്പത് മണി മുതല്‍ ഫാത്തിമ മാതാ നാഷണല്‍ കോളജില്‍ നിയുക്തി -2022 മെഗാ തൊഴില്‍മേള നടത്തും. ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും.
സ്വകാര്യമേഖലയിലെ 40 സ്ഥാപനങ്ങളിലെ 4000 ഒഴിവുകളിലേക്കാണ് തൊഴില്‍മേള നടത്തുന്നത്. ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, ഫുഡ് ആന്‍ഡ് ബിവറേജ്, കുക്ക്, നേഴ്‌സിംഗ്, പാരാമെഡിക്കല്‍, ഓട്ടോമൊബൈല്‍, നിര്‍മ്മാണ അടിസ്ഥാന സൗകര്യമേഖലയില്‍ ഐ.ടി.ഐ, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കും സെയില്‍സ് മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ എസ്.എസ്.എല്‍.സി മുതല്‍ ബിരുദം വരെ യോഗ്യതയുള്ള 35 വയസ് വരെ പ്രായമുള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും പങ്കെടുക്കാം. www.jobfest.kerala.gov.in വെബ്സൈറ്റില്‍ നവംബര്‍ 25നകം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ അഡ്മിറ്റ് കാര്‍ഡും ബയോഡേറ്റയുടെ പകര്‍പ്പുകളും സഹിതമാണ് ഹാജരാകേണ്ടത്. ഫോണ്‍ -0474 2740615, 0474 2746789.
സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് (നവംബര്‍ 23 മുതല്‍)
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്‌സിലെ ഒഴിവുള്ള സീറ്റിലേയ്ക്ക് ഇന്ന് (നവംബര്‍ 23) മുതല്‍ 29 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എസ്.ഐ.റ്റി.റ്റി.റ്റി.ആര്‍ മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിട്ടുളളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും കോളേജില്‍ നേരിട്ടെത്തി സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് 9447488348, 0476 2623597 .
താല്‍പര്യപത്രം ക്ഷണിച്ചു
ജില്ലാ പഞ്ചായത്ത് 2022-23 സാമ്പത്തികവര്‍ഷം സൈനിക-അര്‍ദ്ധസൈനിക, പോലീസ്, സെക്യൂരിറ്റി ഗാര്‍ഡ് വിഭാഗങ്ങളിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ-യുവാക്കള്‍ക്ക് രണ്ടുമാസത്തെ പരിശീലനം നല്‍കുന്നു. പ്രവൃത്തിപരിചയമുള്ളതും മുന്‍വര്‍ഷങ്ങളില്‍ മികച്ചനേട്ടം കൈവരിച്ചതുമായ സര്‍ക്കാര്‍/സര്‍ക്കാരിതര (റസിഡന്‍ഷ്യല്‍ നോണ്‍ റസിഡന്‍ഷ്യല്‍) സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. സ്ഥാപനം നല്‍കുന്ന പരിശീലനങ്ങള്‍, സാമ്പത്തിക വിശകലനം ഉള്‍പ്പെടെ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി നവംബര്‍ 30ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2794996.
അഭിമുഖം നവംബര്‍ 30ന്
എഴുകോണ്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഇലക്ട്രിക്കല്‍ വിഭാഗം വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഒരു ഒഴിവ്) തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. പി.എസ്.സി അംഗീകരിച്ച വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 30ന് രാവിലെ 11 മണിക്ക് എഴുകോണ്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരായി അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 9400006516.
സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ജില്ലയിലെ പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ 2020-21 കാലയളവിലെ ജില്ലാതല താല്‍ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ്വെ www.kollam.nic.in ബ്‌സൈറ്റിലും കളക്ടറേറ്റ് നോട്ടീസ് ബോര്‍ഡിലും ലഭ്യമാണ്. എല്ലാ വകുപ്പ്/ഓഫീസ് മേധാവികളും സീനിയോറിറ്റി ലിസ്റ്റ് അതാത് ഓഫീസുകളില്‍ പരസ്യപ്പെടുത്തണം. ആക്ഷേപങ്ങള്‍ ബന്ധപ്പെട്ട ഓഫീസ് മേധാവി മുമ്പാകെ ഡിസംബര്‍ 14 മുന്‍പ് സമര്‍പ്പിക്കണം. ഫോണ്‍: 0474 2793473.
അപേക്ഷ ക്ഷണിച്ചു
ഈ മാസം നടക്കുന്ന അഖിലേന്ത്യ ട്രേഡ്‌ടെസ്റ്റ് സപ്ലിമെന്ററി (സെമസ്റ്റര്‍/വാര്‍ഷികം) പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ 2014 മുതല്‍ 2017 വരെ സെമസ്റ്റര്‍ സമ്പ്രദായത്തിലും 2018 മുതല്‍ 2021 വരെ വാര്‍ഷിക സമ്പ്രദായത്തിലും പ്രവേശനം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ അഞ്ച് വൈകുന്നേരം മൂന്ന് മണിക്കം അപേക്ഷിക്കണം. ഫോണ്‍ 0476 2793714.
കരാര്‍ നിയമനം
വനിതാ-ശിശുവികസന വകുപ്പിന്റെ ‘സഖി’ വണ്‍സ്റ്റോപ്പ് സെന്ററിലെ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ (വനിത) തസ്തികയിലേക്ക് കരാര്‍നിയമനം നടത്തും. ക്ലിനിക്കല്‍ സൈക്കോളജി/സോഷ്യോളജി/സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദവും സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച് മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യത.
പ്രായപരിധി 23നും 45 നും ഇടയില്‍. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളകടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷ, ഫോട്ടോ, വിശദമായ ബയോഡേറ്റ, എസ്.എസ്.എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വിദ്യാഭ്യാസയോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ അഞ്ചിന് വൈകിട്ട് നാല് മണിക്ക് മുമ്പ് കൊല്ലം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് നേരിട്ടോ വനിതസംരക്ഷണ ഓഫീസര്‍, വനിതാ സംരക്ഷണ ഓഫീസ് സിവില്‍ സ്റ്റേഷന്‍, ഒന്നാം നില കൊല്ലം 691013 വിലാസത്തില്‍ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0474 2916126, 8281999052.
സ്‌പോട്ട് അഡ്മിഷന്‍
കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളജില്‍ ബി.ടെക് കോഴ്‌സുകളായ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ -മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 24 ന് രാവിലെ 10.30 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.
കെ.ഇ.എ.എം (കീം) 2022 പ്രകാരമുള്ള റാങ്ക്/സപ്ലിമെന്‍ന്ററി ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ പ്രവേശന പരീക്ഷാറാങ്ക്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജരാകണം. സ്‌പോട്ട് അഡ്മിഷന് ശേഷവും സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ നവംബര്‍ 25 മുതല്‍ 29 വരെയുള്ള പ്രവര്‍ത്തിദിവസങ്ങളില്‍ രാവിലെ 10.30 ന് ഓഫീസില്‍ എത്താം. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള ഒഴിവുള്ള സീറ്റുകളിലേക്കും പ്രവേശനം നടത്തും. ഫോണ്‍: 9400423081, 9446049871, 9495630466.
കെല്‍ട്രോണില്‍ മാധ്യമ പഠനം
കെല്‍ട്രോണ്‍ ഡിജിറ്റല്‍മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, മൊബൈല്‍ ജേണലിസം എന്നിവയില്‍ പരിശീലനം നല്‍കുന്ന മാധ്യമകോഴ്സിന്റെ പുതിയബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠനസമയത്ത് ചാനലില്‍ പരിശീലനം, പ്ലേസ്മെന്റ്‌റ് സഹായം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. യോഗ്യത- ബിരുദം. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്നപ്രായപരിധി 30 വയസ്സ്.
തിരുവനന്തപുരം കെല്‍ട്രോണ്‍ നോളേജ് സെന്ററിലാണ് പരിശീലനം. അവസാന തീയതി ഡിസംബര്‍ ആറ്. വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളേജ്സെന്റര്‍ രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695 014. ഫോണ്‍- 9544958182.
ഗതാഗത നിയന്ത്രണം
ആയൂര്‍ റോഡില്‍ രണ്ടാം നമ്പര്‍ മുതല്‍ മണിച്ചിത്തോട് വരെ റോഡ് പണിക്കായി ഇന്ന് (നവംബര്‍ 23) വൈകുന്നേരം മുതല്‍ നാലുദിവസത്തേക്ക് പൂര്‍ണ്ണ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ണനല്ലൂര്‍ ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഡീസന്റ് മുക്ക് ജംഗ്ഷന്‍ തിരിഞ്ഞ് മൈലാപ്പൂര്‍ പാലത്തറ വഴി ബൈപ്പാസ് റോഡിലേക്കും, കൊല്ലത്തുനിന്ന് കണ്ണനല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കല്ലുംതാഴത്ത് നിന്ന് തിരിഞ്ഞ് കുറ്റിച്ചിറ വഴി പുന്തലത്താഴം റോഡ് പ്രവേശിച്ച് കണ്ണനല്ലൂരിലേക്കും പോകണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.