Input your search keywords and press Enter.

ശബരിമല തീർഥാടന വാർത്തകൾ (22/11/2022)

നിയമസഭ പരിസ്ഥിതി സമിതി സന്ദര്‍ശനം ഇന്ന് (23)

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിന്മേല്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ പരിശോധിച്ച് വിലയിരുത്തുന്നതിനായി ഇ.കെ. വിജയന്‍ എംഎല്‍എ ചെയര്‍മാനായ കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ഇന്ന് (നവംബര്‍ 23) ഉച്ചയ്ക്ക് 12ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും സമിതി വിവരശേഖരണം/ തെളിവെടുപ്പ് നടത്തും. ജില്ലയിലെ ഇതര പാരിസ്ഥിതിക വിഷയങ്ങളില്‍ പൊതുജനങ്ങളില്‍ നിന്നു പരാതിയും നിവേദനങ്ങളും സ്വീകരിക്കും. തുടര്‍ന്ന് ശബരിമല സന്നിധാനം സന്ദര്‍ശിക്കും.

 

പമ്പയില്‍ കരിക്കിന് 40 രൂപ

പമ്പയില്‍ വില്‍ക്കുന്ന കരിക്കിന് വില പുനര്‍നിര്‍ണയിച്ചു. പൊതുവിപണി വിലയും മറ്റ് ഘടകങ്ങളും പരിശോധിച്ചാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വില 40 രൂപയായി പുനര്‍നിര്‍ണയിച്ച് ഉത്തരവിറക്കിയത്. കരിക്ക് വില്‍പന നടത്തുന്ന വ്യാപാരികള്‍ ഈ വിലയും പ്രദര്‍ശിപ്പിക്കേണ്ടതാണ്. മറ്റ് നിര്‍ദേശങ്ങളും പാലിക്കേണ്ടതാണെന്നും ഉത്തരവില്‍ കളക്ടര്‍ പറയുന്നു.

error: Content is protected !!