കൊല്ലം: വനിത-ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ‘ഓറഞ്ച് ദി വേള്‍ഡ്’ ക്യാമ്പയ്‌ന്റെ ഭാഗമായി സംഘടിപ്പിച്ച ഇരുചക്രവാഹന ബോധവല്‍ക്കരണ റാലി കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. ശക്തമായ ബോധവത്കരണങ്ങളിലൂടെ മാത്രമേ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ക്ക് തടയിടാന്‍ സാധിക്കുകയുള്ളെന്ന് കളക്ടര്‍ പറഞ്ഞു. മനുഷ്യാവകാശ ദിനം കൂടിയായ ഡിസംബര്‍ പത്ത് വരെയാണ് ക്യാമ്പയ്ന്‍. ജില്ലയിലുടനീളം വനിതാ ശിശു വികസനഓഫീസിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. എ.ഡി.എം ആര്‍. ബീനാറാണി, വനിതാ-ശിശുവികസന ഓഫീസര്‍ പി. ബിജി, ശിശു സംരക്ഷണ ഓഫീസര്‍ ജംലറാണി, പ്രോഗ്രാം ഓഫീസര്‍ എം. ഹാരിസ് ഐ.സി.ഡി.എസ് അംഗങ്ങള്‍, യുവജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: ‘ഓറഞ്ച് ദി വേള്‍ഡ്’ ക്യാമ്പയ്‌ന്റെ ഭാഗമായി സംഘടിപ്പിച്ച ഇരുചക്രവാഹന ബോധവല്‍ക്കരണ റാലി കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ഫ്‌ളാഗ്ഓഫ് ചെയ്യുന്നു