Input your search keywords and press Enter.

ഗുണഭോക്താക്കള്‍ക്ക് നേരിട്ടുള്ള പണം കൈമാറ്റത്തിലൂടെ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതി നടത്തിപ്പുകള്‍ സുതാര്യമാക്കി : കേന്ദ്ര സഹമന്ത്രി ഭഗവന്ത് ഖുബ്ബ

തിരുവനന്തപുരം: ഒരു അഴിമതിക്കും ഇടനല്‍കാതെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് വിവിധ പദ്ധതി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് പണം കൈമാറിയതെന്ന് കേന്ദ്ര രാസവസ്തു-രാസവളം വകുപ്പ് സഹമന്ത്രി ഭഗവന്ത് ഖുബ്ബ പറഞ്ഞു. പ്രധാനമന്ത്രിയുടെ മെഗാ തൊഴില്‍ നിയമന മേളയിലൂടെ കേരളത്തില്‍ പുതുതായി നിയമിക്കപ്പെട്ടവര്‍ക്കുള്ള നിയമനക്കത്തുകള്‍ തിരുവനന്തപുരം സി.ആര്‍.പി.എഫ് ഗ്രൂപ്പ് സെന്ററിന്റെ പളളിപ്പുറം ക്യാമ്പില്‍ വച്ച് വിതരണം ചെയ്യുകയായിരുന്നു മന്ത്രി.

ഡിജിറ്റല്‍വല്‍ക്കരണം നടപ്പിലായതോടെ പണം കൈമാറിയ ഉടന്‍ തന്നെ എസ്എംഎസിലൂടെ പണം കൈമാറിയ സന്ദേശം ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. സുതാര്യമായ ഇത്തരം നടപടികളിലൂടെ രാജ്യത്തെ പൗരന്മാരെ ഗവണ്‍മെന്റ് വിശ്വാസത്തിലെടുക്കുയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനും ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും, ഈ ലക്ഷ്യത്തിനുവേണ്ടിയാണ് ആസാദി കാ അമൃത് മഹോത് സവത്തിന്റെ ഭാഗമായി ഒരു വര്‍ഷത്തിനുള്ളില്‍ 75,000 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കിയ മെഗാ തൊഴില്‍ നിയമനമേളക്ക് തുടക്കമിട്ടതെന്നും അദ്ദേഹം. പറഞ്ഞു. രാജ്യമെങ്ങും തുല്യവികസനം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന ഗവണ്‍മെന്റുകളും ഇത് മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

226 പേര്‍ക്കാണ് ചടങ്ങില്‍ നിയമന ഉത്തരവുകള്‍ വിതരണം ചെയ്തത്. നേവി, ബിഎസ്എഫ്, സിഐഎസ്എഫ്, എസ്എസ്ബി, അസം റൈഫിള്‍സ്, ഐടിബിപി, കനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂക്കോ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ, വിഎസ്എസ്‌സി, ഇഎസ്‌ഐസി, പോസ്റ്റല്‍ വകുപ്പ്, റെയില്‍വേ ഡിവിഷന്‍, കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ് എന്നീ സ്ഥാപനങ്ങളിലേക്കാണ് നിയമനം.

ചടങ്ങില്‍ സിആര്‍പിഎഫ് പള്ളിപ്പുറം ഗ്രൂപ്പ് ഡിഐജി ശ്രീ. വിനോദ് കാര്‍ത്തിക് സ്വാഗതവും, കമ്മാന്‍ഡന്റ് ശ്രീ. രാജേഷ് യാദവ് നന്ദിയും പറഞ്ഞു.

error: Content is protected !!