കൊല്ലം: കരുനാഗപ്പള്ളി സ്റ്റാന്‍ഡിലെ കെ.എസ്.ആര്.ടി.സി ബസ്സില്‍ മില്‍മ ഉല്‍പ്പന്നങ്ങളുടെ രുചിഭേദങ്ങള്‍. ഡിപ്പോയിലെ കാലഹരണപ്പെട്ട ബസ് ഫുഡ് ട്രക്കാക്കിയാണ് മാറ്റിയത്. കെ.എസ്.ആര്.ടി.സി.ക്ക് നിശ്ചിത തുക ഡെപ്പോസിറ്റും മാസവാടകയും നല്‍കിയാണ് ഫുഡ് ട്രക്കിന്റെ പ്രവര്‍ത്തനം.
പഴയ ബസ് രൂപമാറ്റം നടത്തിയാണ് നവസജ്ജീകരണങ്ങള്. അലമാരകളും, ഒരേസമയം ആറുപേര്‍ക്ക് വീതം ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന മേശകളും സജ്ജമാക്കി മിനി റസ്റ്റോറന്റായാണ് പ്രവര്‍ത്തനം.
കാലഹരണപ്പെട്ട കെ.എസ്.ആര്.ടി.സി ബസ്സുകളിലൂടെയും വരുമാനം നേടാനുള്ള സാഹചര്യമാണ് ഇതുവഴി സാധ്യമായത്. സാധ്യമാക്കാമെന്നത് ഇത്തരം ആശയങ്ങളുടെ മേ•യാണ്. ഇതേമാതൃകയില്‍ കൊല്ലം കെ.എസ്.ആര്.ടി.സി ഡിപ്പോയിലും സംവിധാനമൊരുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഫോട്ടോ: കെ.എസ്.ആര്.ടി സി കരുനാഗപ്പള്ളി ഡിപ്പോയിലെ മില്‍മ ഫുഡ് ട്രക്ക്. കെ.എസ്.ആര്.ടി.സി കൊല്ലം ഡിപ്പോയില്‍ പണി പൂര്‍ത്തിയാകുന്ന മില്‍മ ഫുഡ് ട്രക്ക്