Input your search keywords and press Enter.

കൃഷിദര്‍ശന്‍ എല്ലാ ബ്ലോക്കുകളിലേക്കും: മന്ത്രി പി. പ്രസാദ്

കൊല്ലം: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് പരിഹാരം കാണുന്നതിനും കാര്‍ഷിക മേഖലയുടെ വികസനത്തിനുമായി കൃഷിദര്‍ശന്‍ ബോധവത്ക്കരണ പരിപാടി എല്ലാ ബ്ലോക്കുകളിലേക്കും വ്യാപിപ്പിക്കുമെന്ന് കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പെരുങ്ങള്ളൂരില്‍ ആരംഭിച്ച ‘ഹരിതശ്രീ കാര്‍ഷിക വിപണിയുടെ’ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഓരോ ബ്ലോക്കുകളിലും മൂന്ന് ദിവസം വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയാണ് കൃഷി ദര്‍ശന്‍. കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നേരിട്ടത്തുകയും ആവശ്യമായ സഹകരണങ്ങള്‍ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

കാര്‍ഷികഉത്പ്പന്നങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത് പ്രോത്സാഹിപ്പിക്കും. അവ കേടുകൂടാതെ സൂക്ഷിക്കുന്നതിന് രണ്ടോ മൂന്നോ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് കോള്‍ഡ് സ്റ്റോറേജുകള്‍ സ്ഥാപിക്കണം. രണ്ട് മാസത്തിനുള്ളില്‍ ഇടമുളയ്ക്കലില്‍ നിന്ന് മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പി. എസ്. സുപാല്‍ എം. എല്‍. എ അധ്യക്ഷനായി. റീട്ടെയില്‍ ഔട്ട്‌ലെറ്റ് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ ഉദ്ഘാടനം ചെയ്തു. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രന്‍, ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് പി. രാജീവ്, ജില്ലാ പഞ്ചായത്ത് അംഗം സി. അംബികകുമാരി, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: ജില്ലാ പഞ്ചായത്തിന്റെ അഗ്രിടെക് പദ്ധതിയുടെ ഭാഗമായി സ്‌റ്റൈപ്പന്റോടെയുള്ള അപ്രന്റീഷിപ്പ് നിയമനം ഉത്തരവ് കാര്‍ഷിക വികസന- കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് കൈമാറുന്നു .

error: Content is protected !!