പത്തനംതിട്ട: സര്‍ഗാത്മക സംഗമങ്ങള്‍ സാമൂഹ്യ വിപത്തുകളില്‍ നിന്നുള്ള വിമോചനം ലക്ഷ്യമിടുന്നുവെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. തിരുമൂലപുരം എസ് എന്‍വിഎച്ച് എസില്‍ റവന്യൂ ജില്ലാ കലോല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. കോവിഡ് കാലത്ത് സാമൂഹിക ജീവിതത്തിലുണ്ടായ കുറവ് വലിയ പ്രത്യാഘാതങ്ങളാണ് സമൂഹത്തില്‍ സൃഷ്ടിച്ചത്. സര്‍ഗ വാസന പ്രകടിപ്പിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുമ്പോഴാണ് ലഹരി ഉപയോഗം പോലെയുള്ള നശീകരണ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലുണ്ടാകുന്നത്. കോവിഡിന് ശേഷം സമൂഹം സാധാരണ നിലയിലേക്ക് എത്തുമ്പോള്‍ സാമൂഹ്യ വിപത്തുകളില്‍ നിന്നുള്ള വിമോചനം കൂടിയാണ് ഇത്തരം വേദികള്‍ ലക്ഷ്യമിടുന്നത്. കുട്ടികളുടെ കഴിവ് വര്‍ധിപ്പിച്ച് കൊണ്ടുവരുന്നതിനൊപ്പം സാംസ്കാരിക മേഖലയിലേക്ക് എത്തിക്കാനും കലോത്സവങ്ങള്‍ പര്യാപ്തമാണെന്നും എംഎല്‍എ പറഞ്ഞു.
സാമൂഹിക വളര്‍ച്ചയ്ക്കൊപ്പം കലാ രംഗത്ത് മികവ് സൃഷ്ടിക്കുന്നതിനും പ്രതിഭകളെ കണ്ടെത്തുന്നതിനുമുള്ള അവസരമാണ് കലോത്സവങ്ങളിലൂടെ ലഭിക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു. കോവിഡിന് ശേഷം കലോത്സവങ്ങളും മേളകളും നല്ല നിലയില്‍ സംഘടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കലോത്സവങ്ങളും കായിക മത്സരങ്ങളും ശാസ്ത്രമേളകളും വിദ്യാര്‍ഥികള്‍ക്ക് നല്ല അവസരം ലഭ്യമാക്കുന്നുവെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കലോത്സവ ഉദ്ഘാടനം ചലച്ചിത്ര – സീരിയല്‍ താരം ആര്. ശ്രീലക്ഷ്മി നിര്‍വഹിച്ചു. കലോത്സവത്തിന്റെ ലോഗോ തയാറാക്കിയ കോന്നി റിപ്പബ്ലിക്കന്‍ വിഎച്ച്എസ്എസിലെ വിദ്യാര്‍ഥി ബി. നിരഞ്ജനെ മൊമന്റോ നല്കി എംഎല്‍എ ആദരിച്ചു. സ്കൂള്‍ വിദ്യാര്‍ഥികള്‍ വരച്ച ഫ്രീഡം വാള് പ്രദര്‍ശന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് നിര്‍വഹിച്ചു. ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീം പ്രദര്‍ശന വിപണന മേള ചായം 2022 ന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് ആര്. അജയകുമാര്‍ നിര്‍വഹിച്ചു. ലഹരിവിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനം തിരുവല്ല നഗരസഭ വൈസ് ചെയര്മാന് ജോസ് പഴയിടം നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് വികസന കാര്യ, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീനാ പ്രഭ, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് ജിജി മാത്യു, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷീജ കരിമ്പിന്‍കാല, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷീല വര്‍ഗീസ്, നഗരസഭാ കൗണ്‍സിലര്‍മാരായ ഫിലിപ് ജോര്‍ജ്, ബിന്ദു ജയകുമാര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.എസ്. രേണുകാ ഭായി, എന്‍എസ്എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ജോണ്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.പി. വേണുഗോപാല്‍, എസ്എസ്കെ ഡിപിസി ലൈജു പി തോമസ്, ഡിഇഒമാരായ പി.ആര്. പ്രസീന, ഷീലാകുമാരിയമ്മ, എഇഒ വി.കെ. മിനി കുമാരി, പ്രിന്‍സിപ്പല്‍മാരായ ജയ മാത്യു, സുനിത കുര്യന്, എച്ച്എസ്എസ് ജില്ലാ അസി. കോ-ഓര്‍ഡിനേറ്റര്‍ സി. ബിന്ദു, എസ്എന്‍ വി സ്കൂള്‍ എച്ച്എം ഡി. സന്ധ്യ, മാനേജര്‍ പി.ടി. പ്രസാദ്, പിടിഎ പ്രസിഡന്റ് സോവി മാത്യു, സ്വീകരണ കമ്മറ്റി കണ്‍വീനര്‍ പി. ചാന്ദിനി തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: കലോത്സവം എംഎല്‍എ- തിരുമൂലപുരം എസ് എന്‍വിഎച്ച് എസില്‍ റവന്യൂ ജില്ലാ കലോല്‍സവത്തിന്റെ ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിക്കുന്നു.