കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയായ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെയും വനിതാ-ശിശുവികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍, സ്ത്രീ സുരക്ഷാ നിയമങ്ങള്‍, ജാഗ്രത സമിതി എന്നീ വിഷയങ്ങളില്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊട്ടിയം ആനിമേഷന്‍ സെന്ററില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ പി.ബിജി അധ്യക്ഷയായി. സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി കൗണ്‍സിലര്‍ വിന്നി ബാബു, ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ കൗണ്‍സിലര്‍ ബിന്ദ്യ ബാബു, അഡ്വ. സന്തോഷ് എന്നിവര്‍ ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്. സെല്‍വി, സ്ത്രീ സംരക്ഷണ ഓഫീസര്‍ ജി. പ്രസന്നകുമാരി, പ്രത്യാശ ഡയറക്ടര്‍ സിസ്റ്റര്‍ പ്രശാന്തി, ഇത്തിക്കര സി.ഡി.പി.ഒ രഞ്ജിനി, ആശാ, അംഗന്‍വാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററിന്റെയും വനിതാ-ശിശുവികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ കൊട്ടിയം ആനിമേഷന്‍ സെന്ററില്‍ നടന്ന ബോധവത്ക്കരണ ക്ലാസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍ ഉദ്ഘാടനം ചെയ്യുന്നു.