Input your search keywords and press Enter.

സായുധസേനാ പതാക ദിനാചരണം ഡിസംബര്‍ ഏഴിന്

കൊല്ലം: സായുധസേന പതാകദിനാഘോഷവും പതാകനിധി സമാഹരണവും ഡിസംബര്‍ ഏഴിന് രാവിലെ 10.30 ന് ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യും. ജോലിക്കിടയില്‍ ജീവന്‍ നഷ്ടമായ സൈനികരോടുള്ള ആദരവായാണ് ദിനാചരണം.

ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റായ വിരമിച്ച ലഫ്റ്റനന്റ് കേണല്‍ പി. വിശ്വനാഥന്‍ അധ്യക്ഷനാകും. കേണല്‍ കൊച്ചുകോശി പണിക്കര്‍, ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എം. ഉഫൈസുദീന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. എഫ്. ദിലീപ് കുമാര്‍, എക്‌സ് സര്‍വീസസ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സതീഷ്ചന്ദ്രന്‍, വിവിധ സംഘടനകളുടെ ഭാരവാഹികളായ ജോര്‍ജ് വര്‍ഗീസ്, മധു വട്ടവിള, സാംകുട്ടി ജോര്‍ജ്, ഉദ്യോഗസ്ഥര്‍, വിമുക്തഭടര്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഫോട്ടോ: കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം ആര്‍. ബീനാറാണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സായുധസേന പതാകദിന നിധി കമ്മിറ്റി യോഗം

error: Content is protected !!