Input your search keywords and press Enter.

സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേടി വെളിയം ഗ്രാമപഞ്ചായത്ത്: കൊല്ലം ജില്ലാ

കൊല്ലം: സമ്പൂര്‍ണ ഭരണഘടനാസാക്ഷരത നേട്ടവുമായി കൊട്ടാരക്കര ബ്ലോക്കിലെ വെളിയം ഗ്രാമപഞ്ചായത്ത്. ‘ദി സിറ്റിസണ്‍’ ക്യാമ്പയിനിന്റെ ഭാഗമായി പഞ്ചായത്തിലെ 10 വയസിന് മുകളില്‍ പ്രായമുള്ളവരെ ഭരണഘടന അവബോധമുള്ളവരാക്കിയാണ് നേട്ടം കൈവരിച്ചത്. പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള എല്ലാ വീടുകളിലും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം സ്ഥാപിച്ചു. ചടങ്ങില്‍ സെനറ്റര്‍മാരെയും ആദരിച്ചു.

വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ബിനോജ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജയശ്രീ വാസുദേവന്‍ പിള്ള, ഷൈന്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമണി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനായ എം.ബി പ്രകാശ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശൈലജ അനില്‍കുമാര്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ഫോട്ടോ: സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത പഞ്ചായത്തായി വെളിയം ഗ്രാമപഞ്ചായത്തിനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ പ്രഖ്യാപിക്കുന്നു.

error: Content is protected !!