Input your search keywords and press Enter.

ട്രാഫിക് നിയമങ്ങൾ പാലിച്ചവർക്ക് മധുരം നൽകിയും, ലംഘകരെ ഉപദേശിച്ചും കുട്ടിപ്പൊലീസ്

പത്തനംതിട്ട: റോഡിൽ സുരക്ഷിതയാത്ര എല്ലാവർക്കും ഉറപ്പാക്കാൻ ബോധവൽക്കരണവുമായി ജില്ലാ പോലീസ്. രാവിലെ 11 ന് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് ബോധവൽക്കരണപരിപാടി ഉത്ഘാടനം ചെയ്തു.

ഏറ്റവും കൂടുതൽ മരണം സംഭവിക്കുന്നത് റോഡപകടങ്ങൾ കാരണമാണെന്നും, ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുന്നതിലൂടെ സ്വന്തവും മറ്റുള്ളവരുടെയും ജീവനുകൾ സംരക്ഷിക്കാനാവുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. എല്ലാവരും നിയമം അനുസരിക്കുന്നവരായി പരിവർത്തിക്കപ്പെടണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. അറുപതോളം സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പരിപാടിയിൽ പങ്കെടുത്തു. ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനങ്ങൾ ഓടിച്ചെത്തിയവർക്ക് മധുരം നൽകുകയും അഭിനന്ദിക്കുകയും ചെയ്ത കുട്ടിപ്പൊലീസ്, ലംഘകർക്ക് സ്നേഹത്തോടെ താക്കീത് നൽകുകയും ചെയ്തു. ട്രാഫിക് നിയമങ്ങളെപ്പറ്റി അത്തരക്കാരെ ബോധവൽക്കരിക്കുകയും, ലംഘിച്ച് യാത്രകൾ നടത്തുമ്പോൾ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ഓർമിപ്പിക്കുകയും, ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തിട്ടാണ് യാത്രയാക്കിയത്. റോഡ് സുരക്ഷാപദ്ധതി ജില്ലാ നോഡൽ ഓഫീസറും, നർകോട്ടിക് സെൽ ഡി വൈ എസ് പിയുമായ കെ എ വിദ്യാധരൻ, പത്തനംതിട്ട ഡി വൈ എസ് പി എസ്.നന്ദകുമാർ, പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ജിബു ജോൺ, എസ് പി സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ് ഐ ജി.സുരേഷ് കുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

error: Content is protected !!