കൊല്ലം: ജനകീയ പങ്കാളിത്തത്തോടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് കളക്ടര്‍ അഫ്‌സനാ പര്‍വീണ്‍. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സാമൂഹിക സന്നദ്ധസേനാ ഡയറക്ട്രേറ്റും സംയുക്തമായി കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍ എന്നി വര്‍ക്കായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ദുരന്ത സാധ്യത- മുന്നൊരുക്കപരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. ദുരന്ത വ്യാപനവും ആഘാതവും പരമാവധി കുറയ്ക്കാനുള്ള തയ്യാറെടുപ്പുകള്‍ അനിവാര്യമാണെന്നും കളക്ടര്‍ പറഞ്ഞു.
പ്രകൃതിക്ഷോഭത്തിലെ നാശനഷ്ടങ്ങളും ജീവഹാനിയും പ്രതിരോധിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ആയിരം സന്നദ്ധസേന പ്രവര്‍ത്തകര്‍ക്ക് ദുരന്തനിവാരണം, അഗ്നിസുരക്ഷ, പ്രഥമശുശ്രൂഷ എന്നീ വിഷയങ്ങളിലാണ് ക്ലാസുകള്‍. പൊലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പരിശീലനം നല്‍കിയത്.
ഫോട്ടോ: കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ദുരന്തസാധ്യത- മുന്നൊരുക്കപരിശീലനം ഉദ്ഘാടനം ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ നിര്‍വഹിക്കുന്നു.