Input your search keywords and press Enter.

തൊഴിൽ അവസരം (9/12/2022)

പാലക്കാട് ജില്ലാ

ഗസ്റ്റ് അധ്യാപക ഒഴിവ്

ചിറ്റൂര്‍ ഗവ കോളെജില്‍ സൈക്കോളജി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക തസ്തികയില്‍ ഒഴിവ്. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്ക് അനിവാര്യം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. കോളെജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഡിസംബര്‍ 12 ന് രാവിലെ 10.30 ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8078042347.

 

യോഗ ട്രെയിനര്‍ ഒഴിവ്

പട്ടിത്തറ ഗവ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന യോഗ ട്രെയിനര്‍ തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള യോഗ സര്‍ട്ടിഫിക്കറ്റ്/പി.ജി ഡിപ്ലോമ ഇന്‍ യോഗ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഡിസംബര്‍ 12 ന് ഉച്ചയ്ക്ക് 12 ന് പട്ടിത്തറ ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0466 2373080, 8590663828.

 

ലാബ് ടെക്‌നീഷ്യന്‍: കരാര്‍ നിയമനം

ജില്ലാ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡി.എം.ഇ അംഗീകരിച്ച ഡി.എം.എല്‍.ടി/ബി.എസ്.സി, എം.എസ്.സി, എം.എല്‍.ടി കോഴ്‌സ് പാസായവര്‍ക്കും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 20 നും 45 നും മധ്യേ. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം ഡിസംബര്‍ 14 ന് രാവിലെ 10 ന് ജില്ലാ ആശുപത്രി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524.

 

യോഗ ട്രെയിനര്‍ ഒഴിവ്

എഴുത്തേമ്പതി ഗവ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന യോഗ ട്രെയിനര്‍ തസ്തികയില്‍ ഒഴിവ്. യോഗ കോഴ്‌സില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ്/പി.ജി ഡിപ്ലോമയാണ് യോഗ്യത. 50 വയസ്സിന് താഴെയുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 13 ന് രാവിലെ 11 ന് എഴുത്തേമ്പതി ഗ്രാമപഞ്ചായത്തില്‍ കൂടിക്കാഴ്ചക്ക് പങ്കെടുക്കണം. ഫോണ്‍: 04923-236399, 9447311561.

 

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 19 ന്

പാലക്കാട് മെഡിക്കല്‍ കോളെജില്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസില്‍) വിവിധ വകുപ്പുകളില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റെസിഡന്റ്/ജൂനിയര്‍ റെസിഡന്‍സ് തസ്തികകളിലേക്കാണ് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുക. താത്പര്യമുള്ളവര്‍ ഡിസംബര്‍ 19 ന് രാവിലെ 10 ന് പാലക്കാട് മെഡിക്കല്‍ കോളെജില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491-2951010, 9539056395.

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

നെന്മാറ ഗവ ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം. എം.ബി.എ/ബി.ബി.എ/ഏതെങ്കിലും ബിരുദം/ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഡി.ജി.ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്ലില്‍ പരിശീലനമാണ് യോഗ്യത. ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ്, പ്ലസ്ടു/ കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഡിസംബര്‍ 12 ന് രാവിലെ 11 ന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0492-3241010.

 

വാക് -ഇന്‍ -ഇന്റര്‍വ്യൂ

അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍, ഓവര്‍സിയര്‍ ഗ്രേഡ് -3, അക്രഡിക്റ്റഡ് ഓവര്‍സിയര്‍ തസ്തികകളിലേക്ക് ഡിസംബര്‍ 15 ന് രാവിലെ 11 ന് അഗളി മിനി സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി ഓഫീസില്‍ വാക്ക് -ഇന്‍ -ഇന്റര്‍വ്യൂ നടത്തുന്നു. ബിടെക് /ബി.ഇ (സിവില്‍), ഐ.ടി.ഐ സിവില്‍, സിവില്‍ ഡ്രാഫ്റ്റ്സ്മാന്‍ ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 21 നും 41 നും മധ്യേ. പട്ടികവര്‍ഗ്ഗക്കാര്‍, അട്ടപ്പാടിയില്‍ സ്ഥിരതാമസക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.ഫോണ്‍: 04924-254382

 

ലാബ് ടെക്നീഷ്യന്‍ ഒഴിവ്

ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന മെഡികെയര്‍സ് ക്ലിനിക്കല്‍ ലബോറട്ടറിയില്‍ ലാബ് ടെക്നീഷ്യന്‍ ഒഴിവ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളെജുകളില്‍ നിന്നും ദ്വിവത്സര കോഴ്സ് പൂര്‍ത്തിയാക്കിയ ഡി.എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. പ്രായപരിധി 18 നും 40 നും മധ്യേ. പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍, നഗര പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 23 ന് ഉച്ചയ്ക്ക് ഒന്നിന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍:0491 2537024

 

പത്തനംതിട്ട ജില്ലാ

യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

ഇലന്തൂര്‍ ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കില്‍ 50 വയസില്‍ താഴെയുളളവരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകള്‍ /ഗവണ്‍മെന്റ് നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള യോഗ പി.ജി സര്‍ട്ടിഫിക്കറ്റ്/ബിഎഎംഎസ് /ബിഎന്‍വൈഎസ്, എം എസ് സി (യോഗ), എംഫില്‍ (യോഗ) സര്‍ട്ടിഫിക്കറ്റോ ഉളളവര്‍ക്ക് ഡിസംബര്‍ 15ന് രാവിലെ 10ന് ഇലന്തൂര്‍ ഹോമിയോ ഡിസ്പെന്‍സറിയില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കാം.

 

യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

നാരങ്ങാനം ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ നിരക്കില്‍ 50 വയസില്‍ താഴെയുളളവരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലകള്‍ /ഗവണ്‍മെന്റില്‍ നിന്നോ ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റോ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള യോഗ പി.ജി സര്‍ട്ടിഫിക്കറ്റ് /ബിഎന്‍വൈഎസ്/ എം എസ് സി (യോഗ), എംഫില്‍ (യോഗ) സര്‍ട്ടിഫിക്കറ്റോ ഉളളവര്‍ക്ക് ഡിസംബര്‍ 16ന് രാവിലെ 10ന് നാരങ്ങാനം ഗവ.ഹോമിയോ ഡിസ്പെന്‍സറിയില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍ : 0468 2218500.

 

യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

കോയിപ്രം ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് സെന്റര്‍ ) യോഗ ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് നാഷണല്‍ ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് മാസം 8000 രൂപ നിരക്കില്‍ 50 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഒരു വര്‍ഷത്തില്‍ കുറയാത്ത യോഗ പരിശീലന സര്‍ട്ടിഫിക്കറ്റ്, പി.ജി.ഡിപ്ലോമ (യോഗ ), ബി എ എം എസ് , ബി എന്‍ വൈ എസ്, എം എസ്‌സി (യോഗ), എം ഫില്‍ (യോഗ) എന്നീ യോഗ്യതകളില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് ഡിസംബര്‍ 16 ന് ഉച്ചക്ക് 12.30 മുതല്‍ 1.30 വരെ കോയിപ്രം ഗവ ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പ് എന്നിവ സഹിതം എത്തണം. ഫോണ്‍: 9048397964.

 

യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

മലയാലപ്പുഴ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ (ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍) യോഗ ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ആയുഷ് മിഷന്‍ മുഖേന കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് പ്രതിമാസം 8000 രൂപ വേതനത്തിലും പ്രൊജക്ടിന്റെ നടത്തിപ്പിലേക്കായി പ്രതിദിനം 450 രൂപ വേതനത്തിലും യോഗ്യരായ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. പ്രായപരിധി 50 വയസ്. ഒരു വര്‍ഷത്തെ യോഗസര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ ബിഎന്‍വൈഎസ്, ബിഎഎംഎസ്, എം എസ്‌സി (യോഗ)/പിജി, ഡിപ്ലോമ എന്നീ യോഗ്യതയുള്ളവര്‍ക്ക് ഡിസംബര്‍ 16ന് രാവിലെ 10ന് മലയാലപ്പുഴ വെട്ടൂര്‍ ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന കൂടികാഴ്ചയില്‍ ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം പങ്കെടുക്കാം. ഫോണ്‍ : 8075 991 551.

 

കൊല്ലം ജില്ലാ

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം: അഭിമുഖം 12ന്

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ.ടി.ഐ.യില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡില്‍ ഗസ്റ്റ്ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ഡിസംബര്‍ 12ന് രാവിലെ 11ന് അഭിമുഖം നടത്തും. ഹോട്ടല്‍ മാനേജ്‌മെന്റ്/ കാറ്ററിങ് ടെക്‌നോളജി ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഹോട്ടല്‍ മാനേജ്‌മെന്റ്/കാറ്ററിങ് ടെക്‌നോളജി/ കൊമേഴ്‌സ്യല്‍ പ്രാക്ടീസില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിലുള്ള എന്‍.ടി.സി/ എന്‍.എ.സിയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0474-2793714.

error: Content is protected !!