Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (9/12/2022)

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിലെ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എല്‍.ഡി.വി), ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ് (എല്‍.ഡി.വി) (കാറ്റഗറി നമ്പര്‍ 019/2021), ഡ്രൈവര്‍ ഗ്രേഡ് 2 (എല്‍. ഡി. വി) ഡ്രൈവര്‍ കം ഓഫീസ് അറ്റന്റന്റ് (എല്‍. ഡി. വി) (ബൈ ട്രാന്‍സ്ഫര്‍) കാറ്റഗറി നമ്പര്‍ (020/2021) തസ്തികളുടെ പ്രായോഗിക പരീക്ഷയ്ക്ക് (എച്ച് ടെസ്റ്റ് ആന്‍ഡ് റോഡ് ടെസ്റ്റ്) യോഗ്യരായവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.

 

സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു

മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട് /പൗള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍/സ്റ്റോര്‍ കീപ്പര്‍/ എന്യൂമറേറ്റര്‍ (ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നമ്പര്‍ 536/2019) തസ്തികയുടെ സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു.

 

ടെന്‍ഡര്‍ ക്ഷണിച്ചു

ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് കമ്പ്യൂട്ടര്‍ ടേബിളുകള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അപേക്ഷാഫോറം ഡിസംബര്‍ 21 വരെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ലഭിക്കും. ഡിസംബര്‍ 23നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) സിവില്‍ സ്റ്റേഷന്‍, കൊല്ലം. ഫോണ്‍: 0474 2795017.

 

ടെന്‍ഡര്‍ ക്ഷണിച്ചു

ജില്ലയിലെ വിവിധ കോടതികളില്‍ സ്ഥാപിച്ചിട്ടുള്ള എയര്‍കണ്ടീഷണറുകള്‍, കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍, ഐ.സി.ടി ഉപകരണങ്ങള്‍ എന്നിവ ഒരു വര്‍ഷത്തേക്ക് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് പ്രവൃത്തിപരിചയമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഉള്ളടക്കം ചെയ്തിരിക്കുന്ന കവറിന് പുറത്ത് ‘ടെന്‍ഡര്‍ നമ്പര്‍.27/13(7), എ.എം.സി ഓഫ് എയര്‍കണ്ടീഷണര്‍’ ,’ടെന്‍ഡര്‍ നമ്പര്‍.8/22എ.എം.സി ഓഫ് ഹാര്‍ഡ്വെയര്‍’, എന്നിങ്ങനെ രേഖപ്പെടുത്തണം. ജില്ലാ ജഡ്ജി, ജില്ലാ കോടതി, കൊല്ലം- 691013 വിലാസത്തില്‍ ഡിസംബര്‍ 21 ഉച്ചയ്ക്ക് മൂന്നിനകം സമര്‍പ്പിക്കണം. വിവരങ്ങള്‍ https://districts.ecourts.gov.in/kollam വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0474 2794536.

 

രജിസ്‌ട്രേഷന്‍ റദ്ദാക്കും

കരുനാഗപ്പള്ളി താലൂക്ക് വ്യവസായ ഓഫീസ് പരിധിയില്‍ നിലവില്‍ പ്രവര്‍ത്തനമില്ലാതെ തുടരുന്ന വ്യവസായ സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ തീരുമാനിച്ചു. ശാസ്താംകോട്ട ബ്ലാക്ക്‌സ്മിത് ഐ.സി.എസ് ലിമിറ്റഡ് നമ്പര്‍. എസ്.ഐഎന്‍ഡി.ക്യു.210, ഹരിശ്രീ വനിത ഐ.സി.എസ് ലിമിറ്റഡ് നമ്പര്‍ എസ്.ഐഎന്‍ഡി.ക്യു 415, മഹാറാണി വനിത ഐ.സി.എസ് ലിമിറ്റഡ് നമ്പര്‍ എസ്.ഐഎന്‍ഡി.ക്യു 421, ചവറ അറയ്ക്കല്‍ വനിത ഐ.സി.എസ് ലിമിറ്റഡ് നമ്പര്‍ എസ്.ഐഎന്‍ഡി.ക്യു 431, ചവറ ബ്ലോക്ക് വനിത ഐ.സി.എസ് ലിമിറ്റഡ് നമ്പര്‍ എസ്.ഐഎന്‍ഡി.ക്യു 491 എന്നീ വ്യവസായ സഹകരണ സംഘങ്ങളുടെ രജിസ്‌ട്രേഷനാണ് റദ്ദാക്കുന്നത്. വിവരങ്ങള്‍ക്ക് കരുനാഗപ്പള്ളി സഹകരണ ഇന്‍സ്‌പെക്ടറുമായി ബന്ധപ്പെടാം. ഫോണ്‍: 9495207120.

 

മുട്ടക്കോഴികള്‍ വില്‍പനയ്ക്ക്

കെപ്‌ക്കോയുടെ കൊട്ടിയം മുട്ടക്കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ 45-60 ദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക്. ആവശ്യക്കാര്‍ കൊട്ടിയം ഫാമില്‍ നേരിട്ടോ 9495000923, 9495000913 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.

 

മികവ് 2022′ വിദ്യാഭ്യാസ അവാര്‍ഡ് വിതരണോദ്ഘാടനം നാളെ(ഡിസംബര്‍ 11)

മത്സ്യ സഹകരണ സംഘങ്ങളിലെ അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ചവര്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്ന ‘മികവ് 2022’ന്റെ ഉദ്ഘാടനം മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി നാളെ (ഡിസംബര്‍ 11) ഉച്ചയ്ക്ക് രണ്ടിന് നീണ്ടകര മത്സ്യഫെഡ് ജില്ലാ ഓഫീസ് ഗ്രൗണ്ടില്‍ നിര്‍വഹിക്കും. എസ്.എസ്.എല്‍.സി, പ്ലസ്.ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ.പ്ലസ് ലഭിച്ച 85 വിദ്യാര്‍ഥികള്‍ക്ക് 3000 രൂപയുടെ ക്യാഷ് അവാര്‍ഡും ഫലകവുമാണ് വിതരണം ചെയ്യുക. പ്ലസ്.ടു പരീക്ഷയില്‍ ഫിസിക്‌സ്, ബയോളജി വിഷയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച മത്സ്യത്തൊഴിലാളിയുടെ മക്കള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രത്യേക വിദ്യാഭ്യാസ അവാര്‍ഡും വിതരണം ചെയ്യും. മത്സ്യഫെഡ് അസിസ്റ്റന്റ് മാനേജര്‍ ആയിരുന്ന അന്തരിച്ച വി.ആര്‍ രമേശിന്റെ സ്മരണാര്‍ഥം ഭാര്യ ശ്രീജയ മത്സ്യഫെഡിന് നല്‍കിയ 60,000 രൂപയുടെ സ്ഥിരനിക്ഷേപത്തിന്റെ പലിശ ഉപയോഗിച്ചാണ് അവാര്‍ഡ് വിതരണം.

മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്‍ അധ്യക്ഷനാകും. നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ രജിത്ത് അപകട ഇന്‍ഷുറന്‍സ് വിതരണവും ഭരണസമിതി അംഗം സബീന സ്റ്റാന്‍ലി മൈക്രോ ഫിനാന്‍സ് വായ്പ വിതരണവും നിര്‍വഹിക്കും. ജില്ലാ മാനേജര്‍ ഡോ. എം. നൗഷാദ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ -ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങള്‍, തൊഴിലാളി യൂണിയന്‍ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

ജില്ലാ കേരളോത്സവം ഇന്ന് (ഡിസംബര്‍ 10) മുതല്‍

ജില്ലാ കേരളോത്സവം ഇന്ന് (ഡിസംബര്‍ 10) മുതല്‍ 12 വരെ വിവിധ വേദികളിലായി നടക്കും. യുവജനങ്ങളുടെ കലാപരവും കായികപരവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുവജനക്ഷേമ ബോര്‍ഡിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനാകും. എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി, മേയര്‍ പ്രസന്ന ഏണസ്റ്റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി. കെ. ഗോപന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാള്‍, ലാല്‍ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയം, ക്യു.എ.സി ഗ്രൗണ്ട്, രാമവര്‍മ്മ ക്ലബ്, ആശ്രാമം മൈതാനം, ഹോക്കി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് കലാ-കായിക മത്സരങ്ങള്‍. ഡിസംബര്‍ 12ന് ജില്ലാപഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ വൈകിട്ട് നാലിന് സമാപന സമ്മേളനം മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേല്‍ അധ്യക്ഷനാകും.

കൊടിക്കുന്നില്‍ സുരേഷ് എം.പി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിക്കും. കലാവിഭാഗം സമ്മാനദാനം എം.മുകേഷ് എം.എല്‍.എയും കായികവിഭാഗം സമ്മാനദാനം ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണും നിര്‍വഹിക്കും.

 

സിറ്റിംഗ് നടത്തും

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ഡിസംബര്‍ 13ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. കൊല്ലം ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സിറ്റിങ്ങില്‍ സ്വീകരിക്കും. ഫോണ്‍: 0471 2315133, 2315122, 2317122.

 

വണ്‍ ടൈം വെരിഫിക്കേഷന്‍ ഡിസംബര്‍ 13, 14 തീയതികളില്‍

ജില്ലയിലെ സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസ്സിസ്റ്റന്റ് ഗ്രേഡ് II /സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് II (കാറ്റഗറി നമ്പര്‍ 039/2020) തസ്തികയുടെ സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ വണ്‍ ടൈം വെരിഫിക്കേഷന്‍ ഡിസംബര്‍ 13, 14 തീയതികളില്‍ പി.എസ്.സി ഓഫീസില്‍ നടത്തും. ജനനതീയതി, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

 

ടെന്‍ഡര്‍ ക്ഷണിച്ചു

ശിശുവികസനപദ്ധതി കൊട്ടാരക്കര ഓഫീസ് പരിധിയിലെ അങ്കണവാടി കളിലേക്ക് 2022-23 സാമ്പത്തിക വര്‍ഷം ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഡിസംബര്‍ 17 രാവിലെ 11.30 നകം സമര്‍പ്പിക്കണം. ഫോണ്‍ : 0474 2451211.

error: Content is protected !!