കൊല്ലം: ന്യൂനപക്ഷക്ഷേമ വകുപ്പ്, ന്യൂനപക്ഷ സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ‘പാസ്വേഡ് 2022-23’ എന്ന പേരില്‍ ഏകദിന സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ട്യൂണിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു. ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം കൗണ്‍സിലര്‍ എ.കെ സവാദ് നിര്‍വഹിച്ചു. മോട്ടിവേഷന്‍, കരിയര്‍ ഗൈഡന്‍സ്, ഗോള്‍ സെറ്റിംഗ്, നേതൃത്വ പരിശീലനം, ടൈം മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. ക്രിസ്തുരാജ് എച്ച്.എസ്.എസ്, വിമലഹൃദയ ജി.എച്ച്.എസ്.എസ്, സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
വരുംദിവസങ്ങളില്‍ ജില്ലയിലെ നാല് സ്‌കൂളുകളില്‍കൂടി ക്യാമ്പ് സംഘടിപ്പിക്കും. ജില്ലാതല ക്യാമ്പുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്കാണ് സംസ്ഥാനതല ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം.
ക്രിസ്തുരാജ് എച്ച്. എസ്.എസ് പ്രിന്‍സിപ്പല്‍ ജി. ഫ്രാന്‍സിസ് അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ എ. റോയിസ്റ്റണ്‍, സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡി.സന്തോഷ് കുമാര്‍, വിമലഹൃദയ ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ റോയി സെബാസ്റ്റ്യന്‍, കളക്ടറേറ്റ് ന്യൂനപക്ഷ സെല്‍ സൂപ്രണ്ട്, സി.സി.എം.വൈ കരുനാഗപ്പള്ളി പ്രിന്‍സിപ്പല്‍ ഡോ.എം.എം ഷാജിവാസ്, സി.സി.എം.വൈ കണ്ണനല്ലൂര്‍ പ്രിന്‍സിപ്പല്‍ ഡോ.ബി.എല്‍.ബിനു, സി.ജി ആന്‍ഡ് എ.സി ജില്ലാ കണ്‍വീനര്‍ കസ്മീര്‍ തോമസ്, പി.ടി.എ പ്രസിഡന്റ് ആര്‍. ശിവകുമാര്‍, ഡോ.ഷിനു ദാസ് ,ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: ക്രിസ്തുരാജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന വ്യക്തിത്വ വികസന ജില്ലാതല ക്യാമ്പ്