കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പ്: തീയതി നീട്ടി
നാഷണല്‍ അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോജക്ടിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ നവംബര്‍ 15 മുതല്‍ നടത്തിവരുന്ന കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പ് ഡിസംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചതായും, കര്‍ഷകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
കുള്ളാര്‍ ഡാം തുറക്കും
പമ്പാ നദിയുടെ ശുചീകരണത്തിനായും കോളിഫോം ബാക്റ്റീരിയയുടെ അളവ് നിയന്ത്രിക്കുന്നതിനും കുള്ളാര്‍ ഡാമില്‍ നിന്നും പ്രതിദിനം 15,000 ഘന മീറ്റര്‍ ജലം തുറന്നു വിടുന്നതിന് കക്കാട് സീതത്തോട് കെഎസ്ഇബി ഡാം സേഫ്ടി ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് അനുമതി നല്‍കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഡിസംബര്‍ ഒന്‍പതു മുതല്‍ ഡിസംബര്‍ 27 വരെയാണ് അനുമതി. ഡാം തുറക്കുന്നത് മൂലം പമ്പ നദിയിൽ നേരിയ അളവിൽ മാത്രമേ ജല നിരപ്പ് ഉയരുകയുള്ളു.