പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ കൊടുമണ്ണില്‍ സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തില്‍ പറക്കോട് ബ്ലോക്ക് ഓവറോള്‍ കിരീടം നേടി. കലാതിലകം – സുനു സാബു (പന്തളം ബ്ലോക്ക്), കലാപ്രതിഭ-തോമസ് ചാക്കോ (റാന്നി ബ്ലോക്ക്), കായിക പ്രതിഭ- വി.പി. മനു( പറക്കോട്), പി.ബിജോയ് (അടൂര്‍ നഗരസഭ) എന്നിവര്‍ പങ്കിട്ടു. കായിക പ്രതിഭ (വനിത) ശോഭാ ഡാനിയേല്‍ (കോയിപ്രം ബ്ലോക്ക്), സീനിയര്‍ ഗേള്‍സ് -അഞ്ജലീന, ടോമി (കോയിപ്രം ബ്ലോക്ക്), എസ്.സൗമ്യ (കോന്നി ബ്ലോക്ക്), സീനിയര്‍ ബോയ്‌സ് – അലന്‍ പി.ചാക്കോ. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഗ്രാമീണ യുവതി, യുവാക്കളുടെ വിവിധ തലത്തിലുള്ള കഴിവുകള്‍ തെളിയിക്കാനുള്ള വേദിയായി കേരളോത്സവം മാറിയെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് പറഞ്ഞു. ജില്ലാ കേരളോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. ഒരുപാടു പേരുടെ അധ്വാനത്തിന്റെ ഫലമാണ് കേരളോത്സവത്തിന്റെ വിജയം. സര്‍വകലാശാല കലോത്സവങ്ങള്‍ക്ക് അപ്പുറമുള്ള യുവാക്കളുടെ വേദി എന്ന നിലയില്‍ കേരളോത്സവം വളരുകയാണ്. യുവജനങ്ങള്‍ക്കായുള്ള ഒരു വേദി എന്നത് പ്രധാനമാണ്. മത്സരത്തില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ഥികളും വിജയികള്‍ തന്നെയാണെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ പ്രഭ, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരന്‍, വൈസ് പ്രസിഡന്റ് ധന്യാദേവി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. വിപിന്‍ കുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.എസ്.രാജു, അഞ്ജന ബിനുകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആര്‍. മുരളീധരന്‍ നായര്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ്.ബി. ബീന, ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ബിബിന്‍ എബ്രഹാം, ഫെഡറല്‍ ബാങ്ക് റീജണല്‍ മാനേജര്‍ ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: ഓവറോള്‍ – പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ കൊടുമണ്ണില്‍ സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തില്‍ ഓവറോള്‍ കിരീടം നേടിയ പറക്കോട് ബ്ലോക്കിനുള്ള ട്രോഫി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് സമ്മാനിക്കുന്നു.