കൊല്ലം ജില്ലാ തൊഴിൽ അവസരങ്ങൾ
വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
തേവലക്കര കുടുംബാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന് താത്ക്കാലിക ഒഴിവുണ്ട്. ബി.എസ്.സി എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി കൂടാതെ പാരാമെഡിക്കല്‍ രജിസ്ട്രേഷന് യോഗ്യതയുള്ളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 19ന് രാവിലെ 10.30ന് തേവലക്കര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ – 0476 2877933.
വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ എച്ച്.എം.സി മുഖേന നിയമിക്കുന്ന നഴ്സ് തസ്തികയില്‍ ഒഴിവുണ്ട്. ഡയറക്ടര്‍ ഓഫ് ആയൂര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ അംഗീകൃത ആയുര്‍വേദ നഴ്സിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ഡി.എ.എം.ഇ അംഗീകരിച്ച ആയുര്‍വേദ ബി.എസ്.സി നഴ്സിംഗ് എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഡിസംബര്‍ 15ന് രാവിലെ 10 മണിക്ക് വോക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍ 0474-2745918, 9446178308.
വോക്ക്-ഇന്‍-ഇന്റര്‍വ്യൂ
തേവലക്കര കുടുംബാരോഗ്യകേന്ദ്രത്തില്‍ സ്റ്റാഫ്നഴ്സ് തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് ഡിസംബര്‍ 17 രാവിലെ 10.30ന് തേവലക്കര ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബി.എസ്.സി നഴ്സിംഗ്/ജനറല്‍ നഴ്സിംഗ്. അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0476 2877933.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ വയര്‍മാന്‍ ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രീഷ്യന്/വയര്‍മാന്‍ ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും, വയര്‍മാന്‍ ട്രേഡില്‍ ക്രാഫ്റ്റ്സ് ഇന്‍സ്ട്രക്ടര്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 21ന് രാവിലെ 10ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0474 2712781.