ഓംബുഡ്സ്മാന്‍ ക്യാമ്പ് സിറ്റിംഗ് 15 ന്
മഹാത്മാഗാന്ധി എന്‍ആര്‍ഇജിഎസ് ഓംബുഡ്സ്മാന്‍ ക്യാമ്പ് സിറ്റിംഗ് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഡിസംബര്‍ 15 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടക്കും. തൊഴിലുറപ്പ് പദ്ധതി, പ്രധാന മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളിലെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ അറിയിച്ചു.
ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം 20 ന്
വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഡിസംബര്‍ 20 ന് പൊതു വിജ്ഞാനത്തെ ആധാരമാക്കി ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം നടക്കും. അംഗീകൃത സ്‌കൂളുകളിലെ ഒന്‍പത്, 10,11,12 ക്ലാസുകളിലെ രണ്ട് കുട്ടികളടങ്ങുന്ന ഒരു ടീമിന് ഈ മത്സരത്തില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 3000 രൂപ, മൂന്നാം സമ്മാനം 2000 രൂപ. പങ്കെടുക്കാന്‍ താത്പര്യമുളള വിദ്യാലയങ്ങള്‍ httsp://forms.gle/G5eJKSPBfhhCehr66 എന്ന ലിങ്കില്‍ ഡിസംബര്‍ 18 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9074 861 117
കാത്ത് ലാബ് സ്‌ക്രബ് നേഴ്സ് കൂടിക്കാഴ്ച 17 ന്
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ കാത്ത് ലാബ് സ്‌ക്രബ് നേഴ്സ് തസ്തികയിലേക്ക് കാസ്പ് മുഖേന താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവര്‍ത്തി പരിചയം തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 17 ന് രാവിലെ 11 ന് പത്തനംതിട്ട ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
യോഗ്യത – ബി എസ്‌സി നേഴ്സിംഗ്/ജനറല്‍ നേഴ്സിംഗ് (കേരള നേഴ്സിംഗ് കൗണ്‍സില്‍ അംഗീകരിച്ചത്). പ്രവര്‍ത്തിപരിചയം -കാത്ത് ലാബ് സ്‌ക്രബ് നേഴ്സ് ആയി ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം.
പത്ത് വര്‍ഷം പൂര്‍ത്തിയായ ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം
സര്‍ക്കാര്‍/സര്‍ക്കാര്‍ അനുബന്ധ സേവനങ്ങള്‍ ലഭിക്കുന്നതിനുള്ള തിരിച്ചറിയല്‍ രേഖയായി പരക്കെ ആധാര്‍ അംഗീകരിക്കപ്പെട്ടിരിക്കെ ബയോമെട്രിക് ഒതന്റിക്കേഷന്‍ മുഖനെ ഉപഭോക്താവിനെ/ ഗുണഭോക്താവിനെ പിഴവില്ലാതെ തിരിച്ചറിയുന്നതിനായി ആധാര്‍ പോര്‍ട്ടലില്‍ നല്കിയിട്ടുള്ള വിവരങ്ങള്‍ കൃത്യമാക്കണം.
10 വര്‍ഷം മുന്‍പ് ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുള്ളവരും ആധാര്‍കാര്‍ഡ് എടുത്ത സമയത്ത് നല്‍കിയിട്ടുള്ള വ്യക്തി വിവരങ്ങള്‍ പിന്നീട് ഭേദഗതി വരുത്തിയിട്ടില്ലാത്തവരുമായ എല്ലാവരും പേര്, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ ആധാര്‍ പോര്‍ട്ടലില്‍ ചേര്‍ത്ത് അപ്ഡേറ്റ് ചെയ്യണം. myAadhaar (www.myaadhaar.uidai.gov.in) പോര്‍ട്ടലിലെ അപ്‌ഡേറ്റ് ഡോക്യുമെന്റ് എന്ന സൗകര്യം ഉപയോഗിച്ച് ഓണ്‍ലൈനായി വിവരങ്ങള്‍ ചേര്‍ക്കാം. ഇതിനായി 25 രൂപ ഫീസ് ഓണ്‍ലൈനായി അടയ്ക്കണം.
പത്തനംതിട്ട ജില്ലയിലെ അംഗീകൃത ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളായ 65 അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയും ഇപ്രകാരം വ്യക്തി വിവരങ്ങളും വിലാസവും സംബന്ധിച്ച വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലേക്ക് 50 രൂപ ഫീസ് നല്‍കണം. ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ തടസരഹിതമായി ലഭിക്കുന്നതിലേക്ക് പൊതുജനങ്ങള്‍ ഓണ്‍ലൈനായോ അംഗീകൃത ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയോ ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
അറിയിപ്പ്
അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകള്‍ മുഖേന ഡെപ്പോസിറ്റ് പ്രവര്‍ത്തി പ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍/തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്ന ഓണ്‍ ഗ്രിഡ്, ഹൈബ്രിഡ് സോളാര്‍ പവര്‍ പ്ലാന്റ്കള്‍ക്കും സോളാര്‍ തെരുവുവിളക്കുകള്‍ക്കും (ഹൈമാസ്റ്റ്, മിനിമാസ്റ്റ്) പദ്ധതി തുകയുടെ 10% അനെര്‍ട്ട് ഇന്‍സെന്റീവ് ലഭിക്കും. കൂടാതെ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹനചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ക്ക് പദ്ധതി തുകയുടെ 25% സബ്സിഡി ചാര്‍ജിംഗ് സ്റ്റേഷനും 50% സബ്സിഡി സൗരോര്‍ജ്ജ നിലയത്തിനും (5 കെവി – 50 കെവി) ലഭിക്കും. ഫോണ്‍: 9188 119 403. ഈ മെയില്‍: [email protected]
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അഭിമുഖം 14 ന്
പത്തനംതിട്ട ജില്ലയില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയ്ക്ക് വനാശ്രിതരായ ആദിവാസി സമൂഹത്തിലെ പട്ടികവര്‍ഗ വിഭാഗത്തിലെ യോഗ്യരായ പുരുഷ/സ്ത്രീ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനായി പൊതുവിഭാഗത്തിനായിട്ടുളള 92/2022 കാറ്റഗറി നമ്പര്‍ പ്രകാരമുളള തസ്തികയിലേക്കും, വനം വകുപ്പില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കുറഞ്ഞത് 500 ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ള ഉപജീവനത്തിനായി വനത്തെ ആശ്രയിച്ചു കഴിയുന്ന ആദിവാസി പട്ടിക വര്‍ഗക്കാരായ പുരുഷ/സ്ത്രീ വിഭാഗത്തിലുളളവര്‍ക്കുളള 93/2022 കാറ്റഗറി നമ്പര്‍ പ്രകാരമുളള തസ്തികയിലേക്കും, 08.12.2022 തീയതിയില്‍ പ്രസിദ്ധീകരിച്ചിട്ടുളള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്കായുളള അഭിമുഖം ഡിസംബര്‍ 14 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ പത്തനംതിട്ട ജില്ലാ ഓഫീസില്‍ നടക്കും. ശാരീരിക പുനരളവെടുപ്പിന് അപേക്ഷിച്ചിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്കും അന്നേ ദിവസം ഇന്റര്‍വ്യൂന് മുന്നോടിയായി പുനരളവെടുപ്പ് നടത്തും. ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലിലും, എസ് എം എസ് മുഖേനയും അറിയിപ്പ് ലഭ്യമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2222665.
എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2023 ജനുവരിയില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തതുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്മെന്റെ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തും.
അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. കോഴ്സ് സംബന്ധിച്ച വിവരങ്ങള്‍ www.srccc.in വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍. പി.ഒ, തിരുവനന്തപുരം 695 033 ഫോണ്‍: 9846 033 001.
ഓണ്‍ലൈന്‍ പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്‌മെന്റ് (കെഐഇഡി) 2022 ഡിസംബര്‍ 15 മുതല്‍ 2023 ജനുവരി 06 വരെ ഓണ്‍ലൈനായി എന്റര്‍പ്രെനര്‍ഷിപ് ഡെവലപ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നു. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 1,180 രൂപ കോഴ്‌സ്ഫീ അടച്ചു കീഡിന്റെ വെബ്‌സൈറ്റായ www.kied.info മുഖേന ഡിസംബര്‍ 14ന് മുന്‍പ് അപേക്ഷിക്കണം. ഫോണ്‍: 0484 2550322, 2532890, 7012 376 994