പാലക്കാട്: ജില്ലാ ഭരണകൂടം സംസ്ഥാന ഐ.ടി മിഷന്റെയും ഇതരവകുപ്പുകളുടെയും സഹകരണത്തോടെ രണ്ടാംഘട്ട എ.ബി.സി.ഡി ക്യാമ്പയിന്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പയിനില്‍ 59-റേഷന്‍ കാര്‍ഡ്, 37-ആധാര്‍ കാര്‍ഡ്, 40-വോട്ടര്‍ ഐഡി, 45-ബാങ്ക് അക്കൗണ്ട്, 20 ആളുകള്‍ക്ക് ഡിജിറ്റല്‍ ലോക്കര്‍ സേവനവും നല്‍കിയതായി അധികൃതര്‍ അറിയിച്ചു. എ.ബി.സി.ഡി (അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍) ക്യാമ്പയിനില്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, വോട്ടര്‍ ഐ.ഡി-ഡിജിറ്റലൈസ്ഡ് റേഷന്‍ കാര്‍ഡ്, ജനന-മരണ സര്‍ട്ടിഫിക്കറ്റ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നീ രേഖകളാണ് ലഭ്യമാക്കിയത്. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീദ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, എസ്.സി പ്രമോട്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
ഫോട്ടോ: പുതുശേരി പഞ്ചായത്ത് ഹാളില്‍ നടന്ന എ.ബി.സി.ഡി ക്യാമ്പയിനില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീദ ഡിജിറ്റിലൈസ്ഡ് റേഷന്‍ കാര്‍ഡ് ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നു.