കൊല്ലം: നീരുറവ് നീര്‍ത്തടാധിഷ്ഠിത സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് മീനാട് ഏലായില്‍ ‘നീര്‍ത്തട നടത്തം’ സംഘടിപ്പിച്ചു. നീര്‍ച്ചാലുകള്‍ വൃത്തിയാക്കി പരിപാലിക്കുന്നതിനൊപ്പം വൃഷ്ടിപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ജീവിതനിലവാരവും മെച്ചപ്പെടുത്തും. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. മീനാട് നിന്ന് ആരംഭിച്ച പ്രചരണജാഥ പോളച്ചിറ ഏലായില്‍ അവസാനിച്ചു. ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. ദിജു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇന്ദിര, ബീന രാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി അജയന്‍, സെക്രട്ടറി കെ.സജിവ്, ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് ജീവനക്കാര്‍, കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് മീനാട് ഏലായില്‍ സംഘടിപ്പിച്ച “നീര്‍ത്തട നടത്തം” ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. ദിജു ഉദ്ഘാടനം ചെയ്യുന്നു.