കൊല്ലം: മലയാള സാഹിത്യവിമര്‍ശന കലയ്ക്ക് പുതിയ മാനങ്ങള്‍ പകര്‍ന്ന കെ. പി. അപ്പന്റെ ഓര്‍മ്മകളുമായി സ്മൃതി സംഗമം. മികച്ച ലൈബ്രറിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ നീരാവില്‍ നവോദയം ഗ്രന്ഥശാലയില്‍ സാഹിത്യപ്രേമികളും കെ.പി. അപ്പന്റെ ശിഷ്യസമൂഹവും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്ന പരിപാടി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ആര്‍. ശ്രീകണ്ഠന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
കാലത്തിന്റെ വെല്ലുവിളികളെ നേരിടുന്നതാണ് കെ.പി അപ്പന്‍ എഴുത്തുകളുടെ മൗലികത. നിരൂപണ സാഹിത്യത്തില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന എഴുത്തുകാരന്‍. ഇരുട്ടിലേക്ക് സഞ്ചരിക്കുന്ന സമൂഹത്തെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നതില്‍ പ്രധാനി. പാണ്ഡിത്യപ്രകടനമല്ല, മറിച്ച് സൗന്ദര്യാത്മകമായും വിമര്‍ശിക്കാന്‍ കഴിയുമെന്ന് തെളിയിച്ച പ്രതിഭയാണ് കെ.പി അപ്പന്‍ എന്ന് അദ്ദേഹം പറഞ്ഞു.
കെ.പി. അപ്പന്റെ രചനകളുള്‍പ്പെടുത്തിയ പുസ്തകപ്രദര്‍ശനം സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ.ജി. ഒലീന ഉദ്ഘാടനം ചെയ്തു. നവോദയം ഗ്രന്ഥശാല പ്രസിഡന്റ് ബേബി ഭാസ്‌കര്‍ അധ്യക്ഷനായി. സെക്രട്ടറി എസ്. നാസര്‍, ഡോ. എസ്. ശ്രീനിവാസന്‍, പ്രൊഫ. കെ. ജയരാജന്‍, ഡോ. പ്രസന്ന രാജന്‍, ഡോ. എ. ഷീലാ കുമാരി, ഡോ. എസ്. നസീബ്, കെ.പി നന്ദകുമാര്‍, ഡോ. എം.എസ് നൗഫല്‍, എസ്.വി ഷൈന്‍ ലാല്‍, കെ.എസ് അജിത്ത് തുടങ്ങിയവര്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു.
ഫോട്ടോ: നീരാവില്‍ നവോദയം ഗ്രന്ഥശാലയില്‍ നടന്ന കെ.പി. അപ്പന്‍ സ്മൃതി സംഗമം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.പി. അപ്പന്റെ രചനകളുള്‍പ്പെടുത്തിയ പുസ്തകപ്രദര്‍ശനം സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ.ജി. ഒലീന ഉദ്ഘാടനം ചെയ്തു.