കൊല്ലം: ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ ക്രിസ്തുമസ്-പുതുവത്സര മേളക്ക് തുടക്കമായി. ഖാദി ഗ്രാമ വ്യവസായ ജില്ലാ ഓഫിസ് അങ്കണത്തില്‍ നടന്ന പരിപാടി കോര്‍പ്പറേഷന്‍ നികുതി അപ്പീല്‍ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ.സവാദ് ഉദ്ഘാടനം നിര്‍വഹിച്ചു.
ജനുവരി അഞ്ച് വരെ നടക്കുന്ന മേളയില്‍ കോട്ടണ്‍, സില്‍ക്ക് തുണികള്‍ക്ക് 30 ശതമാനം വരെയും വൂള്ളന്‍ തുണികള്‍ക്ക് 20 ശതമാനം വരെ റിബേറ്റും ലഭിക്കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ് പ്രൊജക്റ്റ് ഓഫീസര്‍ ആര്‍. മണിയമ്മ അധ്യക്ഷയായി. ഖാദി ഗ്രാമവ്യവസായ ഓഫീസര്‍ എന്‍.ഹരിപ്രസാദ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ എസ്.ശിഹാബുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: ക്രിസ്തുമസ്-പുതുവത്സര ഖാദി മേള കോര്‍പ്പറേഷന്‍ നികുതി അപ്പീല്‍ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ.സവാദ് ഉദ്ഘാടനം നിര്‍വഹിക്കുന്നു.