ആരോഗ്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനം: സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പ്രഥമ പരിഗണന- മന്ത്രി വീണാ ജോര്‍ജ്
ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആരോഗ്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പത്തനംതിട്ട ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലെയും ആരോഗ്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. നവ കേരള കര്‍മ്മ പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന ആരോഗ്യ സ്ഥാപനങ്ങളുടെ നവീകരണവും പരിവര്‍ത്തനവും സമയബന്ധിതമായി നടപ്പാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയും എംഎല്‍എമാരും നിര്‍ദേശം നല്‍കി. ജില്ലയിലെ പ്രധാന ആശുപത്രികളുടെയും, താലൂക്ക് ആശുപത്രികളുടെയും വിവിധ സ്‌കീമുകളില്‍ ഉള്‍പ്പെടുത്തി നടത്തുന്ന പുതിയ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി മേല്‍നോട്ടം വഹിക്കാന്‍ ഡെപ്യൂട്ടി ഡിഎംഒയെ ചുമതലപ്പെടുത്തി.
ആറന്മുള എംഎല്‍എ കൂടിയായ മന്ത്രി വീണാ ജോര്‍ജ്, തിരുവല്ല എംഎല്‍എ അഡ്വ. മാത്യു ടി തോമസ്, കോന്നി എംഎല്‍എ അഡ്വ. കെ.യു. ജനീഷ്‌കുമാര്‍, റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍, അടൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി എന്നിവര്‍ അതതു മണ്ഡലങ്ങളില്‍ നടപ്പാക്കുന്ന നിര്‍മാണ, വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.
ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. പി.വി. ജയശ്രീ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതകുമാരി, അസിസ്റ്റന്റ് ഡയറക്ടര്‍ പ്ലാനിങ് ഡോ. വീണാ സരോജി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. രചന ചിദംബരം, ആരോഗ്യവകുപ്പിലെയും വിധ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ശുചിത്വമിഷന്‍ സമിതി യോഗം ഇന്ന്(17)
ജലജീവന്‍ മിഷന്‍ പദ്ധതികളുമായി ബന്ധപ്പെട്ട ജില്ലാതല ശുചിത്വമിഷന്‍ സമിതി യോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് (17) രാവിലെ 11.30 ന് ചേരും.
ടെന്‍ഡര്‍
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് നടപ്പാക്കുന്ന രണ്ട് മണ്ണ് സംരക്ഷണ പദ്ധതിയിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍ : 0468 2224070, വെബ്‌സൈറ്റ് : www.etenders.kerala.gov.in
താത്പര്യ പത്രം ക്ഷണിച്ചു
കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സിഎഫ്ആര്‍ഡി) ഉടമസ്ഥതയില്‍ എറണാകുളം ജില്ലയിലെ ഇലഞ്ഞിയിലെ ഫ്രൂട്ട്സ് ആന്റ് വെജിറ്റബിള്‍സ് ഡിഹൈഡ്രേഷന്‍ പ്ലാന്റ് (രണ്ട് മെട്രിക് ടണ്‍) ആന്റ് ചില്‍ഡ് സ്റ്റോറേജിന്റെ (1250 ടണ്‍) സൗകര്യങ്ങള്‍ വാടകയ്ക്ക് /പാട്ടത്തിന് ഉപയോഗിക്കുവാന്‍ താത്പര്യമുളള പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ, വ്യക്തികളില്‍ നിന്നോ താത്പര്യ പത്രം ക്ഷണിച്ചു. വെബ്‌സൈറ്റ് : www.cfrdkerala.in ഇ മെയില്‍: [email protected], ഫോണ്‍ : 0468 2 961 144, 8281 486 120.
സെയില്‍സ് അസിസ്റ്റന്റ്, അസിസ്റ്റന്റ് /ഓഡിറ്റര്‍ ഒഎംആര്‍ പരീക്ഷ 21 ന്
സെയില്‍സ് അസിസ്റ്റന്റ്, അസിസ്റ്റന്റ് /ഓഡിറ്റര്‍ (കാറ്റഗറി നമ്പര്‍: 309/18, 57/21) എന്നീ തസ്തികകളിലേക്കുള്ള ഒഎംആര്‍ പരീക്ഷ (ഡിഗ്രി ലെവല്‍ മെയിന്‍ പരീക്ഷ ) ഡിസംബര്‍ 21 ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്തും. പത്തനംതിട്ട ജില്ലയില്‍ പരീക്ഷ കേന്ദ്രങ്ങള്‍ ലഭ്യമായിട്ടുള്ള ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട സ്‌ക്രൈബിന്റെ സേവനം ആവശ്യമുള്ള അര്‍ഹതയുള്ള ഉദ്യോഗാര്‍ഥികള്‍ മതിയായ രേഖകള്‍ സഹിതം (മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ ടിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം) പരീക്ഷക്ക് ഏഴ് ദിവസം മുന്‍പ് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2 222 665.
ഓറഞ്ച് ദ വേള്‍ഡ് കാമ്പയിന്‍ സംഘടിപ്പിച്ചു
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നഓറഞ്ച്ദ വേള്‍ഡ് കാമ്പയിന്റെ പുളിക്കീഴ് ബ്ലോക്കുതല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ നിര്‍വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് ഓഫീസ് ഹാളില്‍ നടന്ന പരിപാടിയില്‍ വകുപ്പിന്റെ പദ്ധതികളെ കുറിച്ച് ശിശുവികസന പദ്ധതി ഓഫീസര്‍ ഡോ.പ്രീതാ കുമാരി ക്ലാസ് എടുത്തു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അരുന്ധതി അശോക്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മ എബ്രഹാം, ബ്ലോക്ക് അംഗങ്ങളായ സോമന്‍ താമരച്ചാലില്‍, ജിനു തോമ്പുംകുഴി, രാജലക്ഷ്മി, ലിജി ആര്‍ പണിക്കര്‍, സി കെ അനു, അനീഷ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുടുംബശ്രീ സ്ത്രീ ശാക്തീകരണ മേഖലയില്‍ നിരവധി മാറ്റങ്ങള്‍ സൃഷ്ടിച്ചു: ഡെപ്യൂട്ടി സ്പീക്കര്‍
കുടുംബശ്രീ സ്ത്രീ ശാക്തീകരണ മേഖലയില്‍ നിരവധി മാറ്റങ്ങളാണ് സൃഷ്ടിച്ചതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നയിചേതന കാമ്പയിന്‍ പോസ്റ്റര്‍ പ്രകാശനം അടൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിക്രമങ്ങളെ കൂട്ടായി ചെറുക്കുവാന്‍ സാധിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ (എന്‍.ആര്‍.എല്‍.എം) നേതൃത്വത്തില്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെയാണ് നയിചേതന ദേശീയ കാമ്പയിന്‍ നടക്കുന്നത്. ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെയും ലിംഗനീതി ഉറപ്പാക്കുന്നതിനുമായി രാജ്യത്തൊട്ടാകെ അയല്‍ക്കൂട്ടതലം വരെ വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടത്തുന്നു. ലിംഗസമത്വവും ലിംഗാധിഷ്ഠിത അതിക്രമങ്ങളും എന്ന ചിന്താവിഷയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന കാമ്പയിനില്‍ അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യഉത്തരവാദിത്വം വളര്‍ത്തിയെടുക്കുകയും ലിംഗനീതിയിലേക്ക് സമൂഹത്തെ നയിക്കുകയും ചെയ്യുകയാണ്.
കേരളത്തില്‍ ഈ പരിപാടിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്. അടൂര്‍ നഗരസഭ വൈസ്ചെയര്‍പേഴ്സണ്‍ ദിവ്യറെജി മുഹമ്മദിന്റെ അധ്യക്ഷതയില്‍ നടന്ന പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ അടൂര്‍ സി.ഡി.എസ്ചെയര്‍പേഴ്സണ്‍ വത്സലകുമാരി, ജില്ലാ പ്രോഗ്രാംമാനേജര്‍ അനിതാ.കെ.നായര്‍, ടി.കെ ഷാജഹാന്‍, എലിസബത്ത്.ജി.കൊച്ചില്‍, സ്നേഹിതാ സര്‍വീസ് പ്രൊവൈഡര്‍ എസ്.ഗായത്രിദേവി, ബ്ലോക്ക്കോ-ഓഡിനേറ്റര്‍മാരായ സ്മിതാ തോമസ്, രമ്യ.എസ്നായര്‍, വി.ഹരിത, അഞ്ചു എസ് നായര്‍, സരിത, വിജില്‍ ബാബു വിവിധ സി.ഡി.എസ്സുകളിലെ ചെയര്‍പേഴ്സണ്‍മാര്‍ അക്കൗണ്ടന്റ്മാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, സിഡിഎസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
കടത്തു വളളം ആവശ്യമുണ്ട്
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ കോമളം കടവില്‍ കടത്ത് സര്‍വീസ് നടത്തുന്നതിന് ജലഗതാഗത വകുപ്പിന്റെ അംഗീകാരവും കടത്ത് സര്‍വീസിനും അനുയോജ്യമായ കടത്ത് വളളം ആവശ്യമുണ്ട്. ഫോണ്‍ : 9496 042 609, 9496 464 053.
ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലയില്‍ റാന്നി റ്റിഇഒയുടെ പരിധിയില്‍ വരുന്ന പെരുനാട് പഞ്ചായത്തിലെ മഞ്ഞത്തോട്, പ്ലാപ്പളളി പട്ടിക വര്‍ഗ കോളനികളില്‍ താമസിക്കുന്ന മലപണ്ടാര വിഭാഗത്തില്‍ ഉള്‍പ്പെട്ട 43 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരം ഭൂമി നല്‍കുന്നതിന് സര്‍വേ നടത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തുമ്പോള്‍ സര്‍വേ സ്ഥാപിക്കുന്നതിന് ആവശ്യമായ സര്‍വേ കല്ല് മഞ്ഞത്തോട് പട്ടിക വര്‍ഗ കോളനിയില്‍ എത്തിച്ചു തരുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 17. ഫോണ്‍ : 04735 227703.
ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന്(17) രാവിലെ 11ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ജാഗ്രത പുലര്‍ത്തണം
പമ്പാ ജലസേചന പദ്ധതിയുടെ ഇടതുകര കനാലില്‍ കൂടിയുള്ള ജലവിതരണം ഡിസംബര്‍ 16ന് ആരംഭിക്കുന്നതിനാല്‍ കനാലിന്റെ ഇരുകരകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പമ്പാ ജലസേചന പദ്ധതി ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
കുട്ടികളെ കേള്‍ക്കാനുള്ള ഇടങ്ങള്‍ സൃഷ്ടിക്കണം- മന്ത്രി വീണാ ജോര്‍ജ്
പുതിയ കാലത്ത് വീടുകള്‍ക്കുള്ളിലും ക്ലാസ് മുറികളിലും കുട്ടികളെ കേള്‍ക്കാനുള്ള ഇടങ്ങള്‍ സൃഷ്ടിക്കണമെന്ന് ആരോഗ്യ – വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്ന് കുട്ടികള്‍ നേരിടുന്ന പല പ്രശ്‌നങ്ങളും അതില്ലാതാക്കുമെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച നവാധ്യാപകശാക്തീകരണം ആറാട്ടുപുഴ തരംഗം കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അധ്യാപകര്‍ക്കായി ഒരുക്കുന്ന ഇത്തരം പരിപാടികള്‍ പഠനനിലവാരം വര്‍ധിപ്പിക്കും. വിദഗ്ധ പരിശീലനങ്ങള്‍ മികച്ച അധ്യാപകനേയും വിദ്യാര്‍ഥിയെയും സൃഷ്ടിക്കും. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം നവീകരിച്ച് പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചു വരുന്നു. കുട്ടികളെ സ്വാധീനിക്കുന്ന അധ്യാപകരാവാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
എസ്‌സിഇആര്‍ടിസി റിസര്‍ച്ച് ഓഫീസര്‍ രാജേഷ് എസ് വള്ളിക്കോട് അധ്യക്ഷനായ ചടങ്ങില്‍ മലയാളം റിസര്‍ച്ച് ഓഫീസര്‍ ഡി.പി. അജി, പരിശീലകരായ ദിനേശന്‍ പാഞ്ചേരി, ഡോ. എം. ആശ, കെ.വി. പ്രജിത, വി. ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ആറു ദിവസം നീണ്ടു നില്‍ക്കുന്ന ഒന്നാം ഘട്ട പരിശീലനത്തില്‍ 2019 നു ശേഷം ജോലിയില്‍ പ്രവേശിച്ച മലയാളം അധ്യാപകരാണ് പങ്കെടുക്കുന്നത്. എല്ലാ ദിവസവും രാവിലെ യോഗാ ക്ലാസുകള്‍, പഠന യാത്രകള്‍, വിദഗ്ധരുടെ ക്ലാസുകള്‍ തുടങ്ങി വ്യത്യസ്തമായ പഠന പ്രവര്‍ത്തനങ്ങളാണ് അധ്യാപക ശാക്തീകരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡോ. വര്‍ഗീസ് ജോര്‍ജ്, പ്രൊഫ. കെ. രാജേഷ് കുമാര്‍, അഡ്വ. സുരേഷ് സോമ, ജ്യോതിഷ് ബാബു, ഡോ. ശ്രീവൃന്ദാ നായര്‍, ഗംഗാദേവി എന്നിവര്‍ ക്ലാസുകള്‍ എടുത്തു. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.