Input your search keywords and press Enter.

പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് റിലീഫ് ഫണ്ട് സമിതി യോഗം

കൊല്ലം: ആര്യങ്കാവ് പ്രിയ എസ്റ്റേറ്റിലെ ലയങ്ങളുടെ നിലവിലെ സ്ഥിതി ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ പി.എസ് സുപാല്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് റിലീഫ് ഫണ്ട് സമിതി യോഗത്തില്‍ വിലയിരുത്തി. ലയങ്ങളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

തൊഴിലാളികളുടെ കുട്ടികള്‍ക്ക് പഠനയാത്ര സൗകര്യം ഒരുക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ എസ്.എസ്.കെ ഇടപെടല്‍ നടത്തണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. അമ്പനാട് എസ്റ്റേറ്റുകള്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ എസ്. എസ്.കെയുടെ പ്രാദേശിക പഠനകേന്ദ്രങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. 15 കുട്ടികള്‍ക്കാണ് സ്‌കൂളില്‍ പോകുന്നതിനുള്ള യാത്രസൗകര്യം ഒരുക്കേണ്ടത്.

കുട്ടികളുടെ യാത്രാസൗകര്യം, ലയങ്ങളുടെ അറ്റകുറ്റപ്പണി എന്നിവ സംബന്ധിച്ച് പരിശോധന നടത്തി ഫണ്ട് ആവശ്യപ്പെട്ടുള്ള അപേക്ഷ ലേബര്‍ കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. പ്ലാന്റേഷന്‍ ഉടമകളുടെ സെറ്റില്‍മെന്റ് പദ്ധതി വഴിയോ, ലയങ്ങള്‍ പുനരുദ്ധാരണം നടത്തി വാസയോഗ്യമാക്കി താമസിക്കുന്നതിനോ തൊഴിലാളികളുടെ അഭിപ്രായം തേടും. പ്രവര്‍ത്തനരഹിതമായ എസ്റ്റേറ്റ് വീണ്ടും തുറന്നു പ്രവര്‍ത്തിക്കാനുള്ള സാധ്യതകളും ചര്‍ച്ച ചെയ്തു.

റോഡുകള്‍ സഞ്ചാരയോഗ്യമാക്കി വനമേഖലയുടെ സാധ്യതകളും പ്രയോജനപ്പെടുത്തി ടൂറിസം കേന്ദ്രമാക്കുന്നത് പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നു, പരിശോധിക്കുമെന്ന് എം.എല്‍.എ വ്യക്തമാക്കി. യോഗത്തില്‍ ഉദ്യോഗസ്ഥര്‍, എസ്റ്റേറ്റ് ഉടമകള്‍, തൊഴിലാളി സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ പി.എസ് സുപാല്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് റിലീഫ് ഫണ്ട് സമിതി യോഗം.

error: Content is protected !!