കൊല്ലം: സമ്പൂര്‍ണ ഭരണഘടനാ സാക്ഷരത നേട്ടം സ്വന്തമാക്കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്. ‘ദി സിറ്റിസണ്‍’ ക്യാമ്പയിനിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചാത്തന്നൂര്‍, കല്ലുവാതുക്കള്‍, ചിറക്കര, പൂതക്കുളം, ആദിച്ചനല്ലൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ 10 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരെയും ഭരണഘടന അവബോധമുള്ളവരാക്കിയാണ് നേട്ടം കൈവരിച്ചത്. പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേല്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു.
ആര്‍.പിമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, സെനറ്റമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള എല്ലാ വീടുകളിലും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം സ്ഥാപിച്ചു.
ഇത്തിക്കര ബ്ലോക്ക് പ്രസിഡന്റ് എന്‍.സദാനന്ദന്‍ പിള്ള അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെ.നജീബത്ത്, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.ജെ.ആമിന, ഗ്രാമവികസന വകുപ്പ് ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണര്‍ വി.സുദേവന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആശ ദേവി, പ്രിജി ശശിധരന്‍, ശ്രീജ ഹരീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റ്റി.ദിജു, അമ്മിണിഅമ്മ, സി.സുശീലദേവി,സുദീപ ഇത്തിക്കര ബ്ലോക്ക് സ്ഥിരസമിതി അധ്യക്ഷരായ എ.ദസ്തക്കീര്‍, എം.കെ.ശ്രീകുമാര്‍, സി.ശകുന്തള, മറ്റ് ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: ഇത്തിക്കര ബ്ലോക്ക്പഞ്ചായത്ത് സമ്പൂര്‍ണ ഭരണഘടന സാക്ഷരത പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍ നിര്‍വഹിക്കുന്നു.