വ്യവസായ എസ്റ്റേറ്റ് ഉദ്ഘാടനം ഇന്ന് (ജനുവരി 4)
പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ മൂലക്കട വാര്‍ഡില്‍ കുണ്ടയത്ത് നിര്‍മ്മാണം പൂര്‍ത്തിയായ വ്യവസായ എസ്റ്റേറ്റിന്റെ ഉദ്ഘാടനം ഇന്ന് (ജനുവരി 4) വൈകുന്നേരം നാലിന് കെ. ബി. ഗണേഷ് കുമാര്‍ എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാല്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെ. നജീബത്ത്, പത്തനാപുരം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മോണ്ടിസോറി/പ്രീസ്‌കൂള്‍ ടി.ടി.സി, അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകളിലേക്കും എം.ടെക്/ബി.ടെക്/ബി.എസ്‌സി/ഡിപ്ലോമ (ഇലക്‌ട്രോണിക്‌സ്), എം.ബി.എ/ബി.ബി.എ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോജക്ട്/ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്കും അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 0474 2731061.
ടീച്ചേഴ്‌സ് ട്രെയിനിംഗ്
കേന്ദ്ര വാര്‍ത്തവിനിമയ മന്ത്രാലയത്തിന്റെ പരിധിയിലുള്ള ‘ബിസില്‍’ (ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സ് ഇന്ത്യ ലിമിറ്റഡ്) വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വര്‍ഷം, ഒരു വര്‍ഷം, ആറ് മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ കോഴ്‌സുകളിലേക്ക് ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314.
പ്രവാസികള്‍ക്ക് സൗജന്യ സംരംഭകത്വ പരിശീലനം
നോര്‍ക്ക റൂട്ട്സും സെന്റര്‍ ഫോര്‍ മാനേജ്മെന്റും സംയുക്തമായി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടെന്‍ഡ് എമിഗ്രന്റ് പദ്ധതി പ്രകാരം, തിരികെയെത്തിയ പ്രവാസികള്‍ക്ക് സംരംഭകത്വ പരിശീലന പരിപാടി ജനുവരി ആറ് മുതല്‍ 18 വരെ നടത്തും.
പ്രവാസി സംരംഭകര്‍ക്ക് ബിസ്സിനസ്സ് ആശയങ്ങള്‍ സംബന്ധിച്ച അവബോധം നല്‍കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.ഡിസംബര്‍ 12നാണ് കൊല്ലം ജില്ലയില്‍ പരിശീലനം. കൃഷി ,മത്സ്യബന്ധനം ,മൃഗപരിപാലനം ,വാണിജ്യം ,ചെറുകിട വ്യവസായം ,സര്‍വീസ് മേഖല ,നിര്‍മാണ യൂണിറ്റുകള്‍ ,ബിസിനസ് മേഖല എന്നിവയിലേക്കാണ് പരിശീലനം. പങ്കെടുക്കാന്‍ താല്‍പര്യമുളള തിരികെയെത്തിയ പ്രവാസികള്‍ക്ക് സി.എം.ഡി -യുടെ 0471-2329738 ,8078249505 നമ്പരില്‍ രജിസ്റ്റര്‍ ചെയ്യാം.
തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴിലോ, ബിസ്സിനസ്സ് സംരംഭങ്ങളോ തുടങ്ങുന്നതിനും, നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് നോര്‍ക്ക റൂട്ട്സ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി. പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്ന് ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.
വിശദവിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റില്‍ (www.norkaroots.org/ndprem) ലഭിക്കും. വിവിരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാം.
റാങ്ക് പട്ടിക റദ്ദാക്കി
ആരോഗ്യ വകുപ്പില്‍ മോട്ടര്‍ മെക്കാനിക് (കാറ്റഗറി നമ്പര്‍ 347/16) തസ്തികയുടെ റാങ്ക് പട്ടിക റദ്ദാക്കി. എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 659/2017) തസ്തികയുടെ റാങ്ക് പട്ടിക റദ്ദാക്കി.
കായികക്ഷമതാ പരീക്ഷ ജനുവരി 12 ന്
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് വകുപ്പില്‍ ഫയര്‍ വുമണ്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 245/2020) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ജനുവരി 12ന് രാവിലെ 5.30 മുതല്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടത്തും. വ്യക്തിഗത മെമ്മോ അയക്കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത പ്രവേശന ടിക്കറ്റ്, അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അസലുമായി ഗ്രൗണ്ടില്‍ ഹാജരാകണം എന്ന് പി. എസ്. സി. ജില്ലാ ഓഫീസര്‍ അറിയിച്ചു.
നവോദയ ആറാം ക്ലാസ്സ് പ്രവേശനം
കൊട്ടാരക്കര ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2023-24 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ്സ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റ് വഴി ജനുവരി 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അഖിലേന്ത്യാടിസ്ഥാനത്തിലുള്ള പ്രവേശന പരീക്ഷ ഏപ്രില്‍ 29ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ഫോണ്‍:0474-2964390
ടെന്‍ഡര്‍ ക്ഷണിച്ചു
ചിറ്റുമല ഐ.സി.ഡി.എസ് കാര്യാലയ പരിധിയിലെ 80 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. കവറിന് പുറത്ത് ”അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ക്കുള്ള ടെന്‍ഡര്‍ 2022-23′ എന്ന് രേഖപ്പെടുത്തി ജനുവരി 10 വൈകിട്ട് മൂന്നിന് മുന്‍പായി ഐ.സി.ഡി.എസ് ചിറ്റുമല, ചിറ്റുമല ബ്ലാക്ക് ഓഫീസ് കോമ്പൗണ്ട്, കിഴക്കേക്കല്ലട പി.ഒ, കൊല്ലം 691502 വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9562949692.