Input your search keywords and press Enter.

‘സാഫല്യം 2023’ മെഗാ തൊഴില്‍ മേള; ലോഗോ പ്രകാശനം നടത്തി

കൊല്ലം: പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്‍, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് ജനുവരി 14ന് കൊല്ലം ബിഷപ് ജെറോം എഞ്ചിനീയറിംഗ് കോളജില്‍ സംഘടിപ്പിക്കുന്ന വി.എച്ച്.എസ്.ഇ തൊഴില്‍മേള ‘സാഫല്യം 2023’ന്റെ ലോഗോ, ക്യു.ആര്‍ കോഡ് പ്രകാശനം ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ചേമ്പറില്‍ നിര്‍വഹിച്ചു.

ജില്ലയില്‍ വി.എച്ച്.എസ്.ഇ പഠനം പൂര്‍ത്തിയാക്കിയ 18നും 35നും മധ്യേ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പഠിച്ച സ്‌കൂളിലെ കരിയര്‍ ഗൈഡന്‍സ് സെല്ലുമായി ബന്ധപ്പെട്ട് ഗൂഗിള്‍ ഫോം മുഖേനയും ക്യു.ആര്‍.കോഡ് വഴിയും രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി ജനുവരി 10. എഞ്ചിനീയറിങ്, പാരാമെഡിക്കല്‍, അഗ്രികള്‍ച്ചര്‍, ഫിഷറീസ്, കൊമേഴ്‌സ് ആന്‍ഡ് ബിസിനസ് എന്നീ മേഖലകളിലുള്ള 50 ഓളം സ്ഥാപനങ്ങള്‍ ജോബ് ഫയറില്‍ പങ്കെടുക്കും.

വി.എച്ച്.എസ്.ഇ കൊല്ലം മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ ഒ.എസ് ചിത്ര, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.എഫ് ദിലീപ് കുമാര്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എസ്.ജയശ്രീ, എംപ്ലോയ്‌മെന്റ് ഓഫീസര്‍ ആര്‍.അശോകന്‍, കരിയര്‍ ഗൈഡന്‍സ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മാത്യു എബ്രഹാം, പ്രോഗ്രാം കണ്‍വീനര്‍ ജി. ആര്‍. അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ: ‘സാഫല്യം 2023′ വി.എച്ച്.എസ്.ഇ തൊഴില്‍മേളയുടെ ലോഗോ, ക്യു.ആര്‍ കോഡ് എന്നിവയുടെ പ്രകാശനം ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ നിര്‍വഹിക്കുന്നു.

error: Content is protected !!