പാലക്കാട് ജില്ലാ തൊഴിൽ അവസരം
സര്‍വേ സൂപ്പര്‍വൈസര്‍, ഫീല്‍ഡ് സര്‍വേയര്‍ നിയമനം
പട്ടികവര്‍ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസില്‍ സര്‍വേ സൂപ്പര്‍വൈസര്‍, ഫീല്‍ഡ് സര്‍വേയര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. സര്‍വേ സൂപ്പര്‍വൈസര്‍ തസ്തികയില്‍ പ്ലസ് ടു, ഐ.ടി.ഐ സര്‍വേയര്‍ കോഴ്സാണ് യോഗ്യത. ഫീല്‍ഡ് തല പ്രവര്‍ത്തനത്തില്‍ മുന്‍പരിചയമുള്ള പട്ടികജാതി /പട്ടികവര്‍ഗ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20 നും 45 നും മധ്യേ. താത്പര്യമുള്ളവര്‍ ജനുവരി 10 ന് രാവിലെ പത്തിന് അഗളി മിനി സിവില്‍ സ്റ്റേഷനിലെ ഐ.ടി.ഡിപി ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
ഫീല്‍ഡ് സര്‍വേയര്‍ തസ്തികയില്‍ എസ്.എസ്.എല്‍.സി, ഐ.ടി.ഐ സര്‍വേയര്‍ കോഴ്സ് ആണ് യോഗ്യത. ഫീല്‍ഡ് തല പ്രവര്‍ത്തനത്തില്‍ മുന്‍പരിചയമുള്ള പട്ടികവര്‍ഗ യുവാക്കള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജനുവരി 11 ന് രാവിലെ പത്തിന് അഗളി മിനി സിവില്‍ സ്റ്റേഷനിലെ ഐ.ടി.ഡിപി ഓഫീസില്‍ അഭിമുഖത്തിന് എത്തണം. പ്രായപരിധി 20 നും 45 നും മധ്യേ. താത്പര്യമുള്ളവര്‍ യോഗ്യത, ജാതി, വരുമാനം, വയസ് തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. അട്ടപ്പാടിയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382.
അസിസ്റ്റന്റ്, ജൂനിയര്‍ പേഴ്സണല്‍ അസിസ്റ്റന്റ് ഒഴിവ്
വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ അസിസ്റ്റന്റ്സ്, ജൂനിയര്‍ പേഴ്സണല്‍ അസിസ്റ്റന്റ്സ് ഒഴിവ്. കമ്പ്യൂട്ടര്‍ പരിജ്ഞാനവും 60 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദ സര്‍ട്ടിഫിക്കറ്റുമുള്ള വിമുക്തഭടന്മാര്ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ എംപ്ലോയ്മെന്റ് രജിസ്റ്റര്‍ കാര്‍ഡ് സഹിതം ജനുവരി 10-നകം അപേക്ഷിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2971633.
കൊല്ലം ജില്ലാ തൊഴിൽ അവസരം
ഗസ്റ്റ് അധ്യാപക നിയമനം
കുരിയോട്ടുമല അയ്യങ്കാളി മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ജേണലിസം വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കൊല്ലം കോളജ് വിദ്യാഭ്യാസ ഡയറക്ട്രേറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജനുവരി ഒമ്പത് രാവിലെ 10.30 ന് തിരുവനന്തപുരം പേട്ട വഞ്ചിയൂര്‍ റോഡിലുള്ള അയ്യന്‍കാളി കള്‍ച്ചറല്‍ ട്രസ്റ്റ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 8606144316, 0471-2571700.
കരാര്‍ നിയമനം
ജില്ലയില്‍ വനിതാ- ശിശുവികസന വകുപ്പിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് ഐ.ടി സ്റ്റാഫ് (സ്ത്രീകള്‍ മാത്രം) തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 23നും 45 നും മധ്യേ. ബിരുദവും കമ്പ്യൂട്ടര്‍ ഡിപ്ലോമ/ഐ.ടിയുമാണ് യോഗ്യത.
ഡേറ്റാ മാനേജ്മെന്റില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, വെബ് ഡിസൈനിംഗ്/ഡോക്യുമെന്റേഷന്/വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പ്രവൃത്തിപരിചയം എന്നിവ അഭിലഷണീയം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും വിശദമായ ബയോഡേറ്റയും എസ്.എസ്.എല്‍.സി, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നിശ്ചിത ഫോമില്‍ ജനുവരി 12ന് വൈകിട്ട് നാലിനകം വനിതാസംരക്ഷണ ഓഫീസര്‍ക്ക് നേരിട്ടോ തപാലിലോ ലഭ്യമാക്കണം. വിലാസം-വനിതാസംരക്ഷണ ഓഫീസര്‍, വനിതാസംരക്ഷണ ഓഫീസ്, സിവില്‍ സ്റ്റേഷന്-ഒന്നാം നില, കൊല്ലം-691013. ഫോണ്‍: 0474 2916126.