Input your search keywords and press Enter.

കൊല്ലം ജില്ലാ വാർത്തകൾ (5/1/2023)

‘ലഹരിയോട് വിടപറയാം’ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി ഇന്ന് ( ജനുവരി ആറ്)

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ലഹരിയോട് വിടപറയാം’ ബോധവല്‍ക്കരണ പരിപാടി ഇന്ന് (ജനുവരി 6) രാവിലെ 11 ന് ജില്ലാ സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആര്‍. സന്ധ്യ അധ്യക്ഷയാകും. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എ. ഷഹറുദീന്‍ ലഹരിവിരുദ്ധ ക്ലാസ് നയിക്കും. പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എസ്. സുനില്‍ ‘യോദ്ധാവ്’ പദ്ധതി വിശദീകരിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. എഫ്. ദിലീപ് കുമാര്‍, നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സാലമ്മ, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഗ്രീഷ്മ രാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; ജില്ലയില്‍ 2070631 വോട്ടര്‍മാര്‍

അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. ചേമ്പറില്‍ കൊല്ലം 40-ാം നമ്പര്‍ ബൂത്തിലെ ബി.എല്‍.ഒ വി. ബിജുവിന് ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ വോട്ടര്‍പട്ടിക കൈമാറി.

കരുനാഗപ്പള്ളി മണ്ഡലത്തില്‍ 207204 വോട്ടര്‍മാരും, ചവറ 175617, കുന്നത്തൂര്‍ 200139, കൊട്ടാരക്കര 196461, പത്തനാപുരം 180932, പുനലൂര്‍ 200297, ചടയമംഗലം 196299, കുണ്ടറ 199791, കൊല്ലം 167584, ഇരവിപുരം 168262, ചാത്തന്നൂര്‍ 178045 എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ എണ്ണം.

11 മണ്ഡലങ്ങളിലായി 2070631 വോട്ടര്‍മാരാണ് ആകെയുള്ളത്. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ കരുനാഗപ്പള്ളി മണ്ഡലത്തിലും കുറവ് കൊല്ലം നിയോജക മണ്ഡലത്തിലുമാണ്്. ആകെ സ്ത്രീ വോട്ടര്‍മാര്‍ – 1084413. ആകെ പുരുഷ വോട്ടര്‍മാര്‍ – 986204. കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ കരുനാഗപ്പള്ളിയിലാണ് – 106437. ആകെ പ്രവാസി വോട്ടര്‍മാര്‍ – 1925 (കൂടുതലുള്ള മണ്ഡലം : പുനലൂര്‍ 200. 18 വയസ്സുള്ള 6923 വോട്ടര്‍മാര്‍ പുതുതായി ഉള്‍പ്പെട്ടു.

17 വയസ്സ് പൂര്‍ത്തിയായ മുന്‍കൂറായി അപേക്ഷിച്ച 434 പേര്‍ക്ക് 18 തികയുന്ന മുറയ്ക്ക് ഉള്‍പ്പെടുത്തി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. സ്‌കൂള്‍-കോളജ്തല ഇലക്ട്രല്‍ ലിറ്ററസി ക്ലബിന്റെ ഇടപെടലാണ് പുതിയ അപേക്ഷകരുടെ വര്‍ധനയ്ക്ക് പിന്നില്‍. വിവിധ പ്രായക്കാരായ 11901 പേരാണ് വോട്ടര്‍പട്ടികയില്‍ പുതുതായി എത്തിയത്. 80ന് മുകളില്‍ പ്രായമുള്ളവര്‍ 48572.

വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിലൂടെ ഒഴിവാക്കപ്പെട്ടവര്‍ : മരണപ്പെട്ടവര്‍ – 20529, താമസം മാറിയവര്‍ – 13504 ഉള്‍പ്പടെ 40425.

www.ceo.kerala.gov.in വെബ്‌സൈറ്റില്‍ അന്തിമ വോട്ടര്‍പട്ടിക വിവരങ്ങള്‍ ലഭിക്കും. താലൂക്ക്-വില്ലേജ് ഓഫീസുകളിലും ബൂത്ത്‌ലെവല്‍ ഓഫീസറുടെ കൈവശവും വോട്ടര്‍പട്ടിക വിവരങ്ങള്‍ ലഭിക്കും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളജ് വിദ്യാര്‍ഥികള്‍ക്കായി നടന്ന ക്വിസ്മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള ജില്ലാതല മത്സരവും നടന്നു.

വിജയികളുടെ വിവരം ചുവടെ:

പൂജിത കല്യാണി കൊട്ടാരക്കര എസ്. ജി. കോളേജ്, ആര്‍. ഹരികൃഷ്ണന്‍ ചവറ സര്‍ക്കാര്‍ കോളജ് ഒന്നാം സ്ഥാനം പങ്കിട്ടു. വൈഷ്ണവ-എസ്.എന്‍ വനിത കോളജ് രണ്ടാം സ്ഥാനവും എം.എല്‍. ഹര്‍ദ്ദ, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളജ് മൂന്നാം സ്ഥാനവും നേടി.

 

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള വിഡിയോ സ്ട്രിംഗര്‍മാരുടെ പാനല്‍ രൂപീകരണത്തിന്റെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഓഫീസിലും നോട്ടിസ് ബോര്‍ഡിലും പരിശോധിക്കാം.

 

അപേക്ഷ ക്ഷണിച്ചു

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്കില്‍ ആറുമാസ കോഴ്‌സുകളായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത -സി.ഒ ആന്‍ഡ് പി.എ/കമ്പ്യൂട്ടര്‍/ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കല്‍ വിഷയത്തില്‍ ബി.ടെക് അല്ലെങ്കില്‍ ത്രിവത്സര ഡിപ്ലോമ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (യോഗ്യത – പ്ലസ്.ടു), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (യോഗ്യത-എസ്.എസ്.എല്‍.സി) എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി /എസ്.ടി/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് ഫീസാനുകൂല്യം ലഭിക്കും. ഫോണ്‍: 0476 2623597, 9447488348.

 

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്

കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ജഡ്ജി സുനിത വിമല്‍ ജനുവരി ഏഴ്, 21 തീയതികളില്‍ പീരുമേടും 10, 17, 24, 31 തീയതികളില്‍ പുനലൂരും മറ്റു പ്രവര്‍ത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷുറന്‍സ്, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.

 

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈന്‍ (ആറ് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് വിഷ്വല്‍ ഇഫക്ട്‌സ് (മൂന്ന് മാസം) എന്നിവയാണ് കോഴ്‌സുകള്‍. വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം. ഫോണ്‍ 9847452727, 9567422755.

 

പത്തനാപുരത്ത് ഖാദിബോര്‍ഡിന്റെ താത്കാലിക ഷോറൂം

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി ഖാദിബോര്‍ഡിന്റെ താത്കാലിക ഷോറൂം പത്തനാപുരം ബാവ സാഹിബ് സ്‌ക്വയറില്‍ ഇന്ന് (ജനുവരി ആറ്) രാവിലെ 11ന് കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം. കെ ഡാനിയല്‍ ആദ്യ വില്‍പന നടത്തും.

ഖാദി തുണിത്തരങ്ങള്‍ക്കുള്ള സര്‍ക്കാര്‍ റിബേറ്റ്/ഡിസ്‌കൗണ്ടും ഖാദിബോര്‍ഡ് വഴി നടപ്പാക്കുന്ന പി.എം.ഇ.ജി.പി എന്റെ ഗ്രാമം പദ്ധതികളുടെ വിവരങ്ങളും മേളയില്‍ ലഭ്യമാകും. ഫോണ്‍: 0474 2743587.

 

തൊഴിലുറപ്പ് പദ്ധതി: പരാതികള്‍ നല്‍കാം

തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്മാന്‍ സിറ്റിംഗ് ജനുവരി 10ന് രാവിലെ 11 മുതല്‍ 12 വരെ ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ടോ, ഓംബുഡ്‌സ്മാന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കളക്ടറേറ്റ് കൊല്ലം മേല്‍വിലാസത്തിലോ [email protected] ഇ-മെയിലിലോ സമര്‍പ്പിക്കാം. ഫോണ്‍: 9995491934.

 

അപേക്ഷ ക്ഷണിച്ചു

പത്തനാപുരം യു.ഐ.ടി.യില്‍ കൊമേഴ്‌സ്, മാനേജ്‌മെന്റ് വിഷയങ്ങള്‍ക്ക് ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി നിബന്ധനകള്‍ പ്രകാരമാണ് നിയമനം. ജനുവരി 16നകം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കാം. കേരള സര്‍വകലാശാലയ്ക്ക് പുറത്തുള്ളവര്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍: 0475-2355600.

 

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണില്‍ ഡിപ്ലോമ കോഴ്‌സുകളായ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയ്ന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജി, അനിമേഷന്‍ കോഴ്‌സുകള്‍, എംബഡഡ് സിസ്റ്റം ഡിസൈന്‍, ഫര്‍ണീച്ചര്‍ ആന്‍ഡ് ഇന്റ്റീരിയര്‍ ഡിസൈന്‍, ഫയര്‍ ആന്‍ഡ് സേഫ്റ്റി, ലോജിസ്റ്റിക്ക് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ്, ബിസിനസ് അക്കൗണ്ടിംഗ്, മോണ്ടിസോറി ട്രെയിനിംഗ് ടീച്ചര്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കലൂര്‍, എറണാകുളം-682017. ഫോണ്‍: 0484-2971400, 8590605259.

 

വണ്‍ ടൈം വെരിഫിക്കേഷന്‍

മൃഗസംരക്ഷണ വകുപ്പില്‍ ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 535/19) തസ്തികയുടെ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള വണ്‍ ടൈം വെരിഫിക്കേഷന്‍ ജനുവരി ഒമ്പത്, 10 തീയതികളില്‍ പി.എസ്.സി ജില്ലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ജനനതീയതി, യോഗ്യത, ശാരീരികക്ഷമത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രൊഫൈല്‍ മെസ്സേജ് മുഖേന അറിയിച്ചിട്ടുള്ള ദിവസം രാവിലെ 10.30 ന് ഹാജരാകണം.

 

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു

വിദ്യാഭ്യാസ വകുപ്പിലെ പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍.422/2019), യു.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (തസ്തിക മാറ്റംവഴി) (കാറ്റഗറി നമ്പര്‍.334/2020), എന്‍.സി.സി വകുപ്പില്‍ ബോട്ട്കീപ്പര്‍ (വിമുക്തഭട•ാര്‍/ടെറിട്ടോറിയല്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രം) (കാറ്റഗറി നമ്പര്‍ 547/2019) എന്നീ തസ്തികകളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.

 

അപേക്ഷ ക്ഷണിച്ചു

പിന്നാക്കവിഭാഗ വകുപ്പിന്റെ ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതി മുഖേന ഒ.ബി.സി, ഇ.ബി.സി വിദ്യാര്‍ഥികളില്‍ നിന്ന് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ bcdd.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ -0474 2914417

 

ഇ-ലേലം; തീയതി നീട്ടി

ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് പരിധിയിലുള്ള അഞ്ചാലുംമൂട്, ചാത്തന്നൂര്‍, ചവറ, ഇരവിപുരം, കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ്, ഓച്ചിറ, പരവൂര്‍, പാരിപ്പള്ളി എന്നീ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്ത 100 വാഹനങ്ങള്‍ ജനുവരി 10ന് രാവിലെ 11 മുതല്‍ വൈകിട്ട് 3.30 വരെ ഇ-ലേലം നടത്തും. www.mstcecommerce.com വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.

error: Content is protected !!