കൊല്ലം: സമ്പൂര്‍ണ ഭരണഘടനാ സാക്ഷരതയിലേക്ക് നെടുമ്പന ഗ്രാമപഞ്ചായത്തും. ‘ദ സിറ്റിസണ്‍’ ക്യാമ്പയിനിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ 10 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരെയും ഭരണഘടന അവബോധമുള്ളവരാക്കിയാണ് നേട്ടം കൈവരിച്ചത്. മേയര്‍ പ്രസന്ന ഏണസ്റ്റ് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രഖ്യാപനം നിര്‍വഹിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച 13 സെനറ്റര്‍മാരെ ആദരിച്ചു.
നെടുമ്പന ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള എല്ലാ വീടുകളിലും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖം സ്ഥാപിച്ചു. അതിദരിദ്രരായവര്‍ക്കായുള്ള റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഭിന്നശേഷിക്കാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയും വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബി. സുധാകരന്‍നായര്‍, ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ. ഉണ്ണിക്കൃഷ്ണന്‍, ബിനു ജനാസര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശോഭിത, പഞ്ചായത്ത് അംഗങ്ങളായ ആര്‍. ബ്രൈറ്റ്, പി.ആര്‍.രാജ്കുമാര്‍, എം.റഹിം, അബ്ദുല്‍ റഹിം, ബി.എസ് അജിത, സുമാ മോഹന്‍, ഉഷാകുമാരി, ഷെമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: നെടുമ്പന ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ ഭരണഘടന സാക്ഷരത പഞ്ചായത്തായി മേയര്‍ പ്രസന്ന ഏണസ്റ്റ് പ്രഖ്യാപിക്കുന്നു.