Input your search keywords and press Enter.

പാലക്കാട് പോക്‌സോ കോടതിയില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു

പാലക്കാട്: കുറ്റകൃത്യങ്ങള്‍ക്കും അധികാര ദുര്‍വിനിയോഗത്തിനും അവകാശ നിഷേധത്തിനും ഇരകളായവരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ വിശ്വാസിന്റെ ദശവാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി പാലക്കാട് പോക്‌സോ കോടതിയില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ചു. പാലക്കാട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ഡോ ബി. കലാം പാഷ വാട്ടര്‍പ്യൂരിഫയര്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി വിശ്വാസ് മാതൃകാപരമായ കാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അത് വളരെ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് പോക്‌സോ കോടതിയില്‍ നടന്ന പരിപാടിയില്‍ സബ്ബ് ജഡ്ജും ഡിസ്ട്രിക്ട് ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ അനുപമ, പോക്‌സോ കോടതി സ്‌പെഷ്യല്‍ ജഡ്ജ് ടി. സഞ്ജു, വിശ്വാസ് ജോയിന്റ് സെക്രട്ടറി അഡ്വ. എന്‍. രാഖി എന്നിവര്‍ സംസാരിച്ചു.

ഡിസ്ട്രിക്ട് ഗവ പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി. അനില്‍, സ്‌പെഷ്യല്‍ പോക്‌സോ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി. ശോഭന, വിശ്വാസ് നിയമവേദി ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്. ശാന്താദേവി, അഡ്വ. അജയ് കൃഷ്ണന്‍, എം. ദേവദാസന്‍, എം.എ മുഹമ്മദ് അന്‍സാരി, ലേഖ മേനോന്‍, പ്രമീള, സുനില എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ: പാലക്കാട് പോക്‌സോ കോടതിയില്‍ വിശ്വാസ് സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫയറിന്റെ ഉദ്ഘാടനം പാലക്കാട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ഡോ ബി. കലാം പാഷ നിര്‍വഹിക്കുന്നു.

error: Content is protected !!