Input your search keywords and press Enter.

ക്രിയാത്മകവും സര്‍ഗാത്മകവുമായ യുവതലമുറയെ വാര്‍ത്തെടുക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കൊല്ലം: ക്രിയാത്മകവും സര്‍ഗാത്മകവുമായും ഇടപെടാന്‍ കഴിയുന്ന യുവതലമുറയെ വാര്‍ത്തെടുക്കാന്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ – പ്രചാരണ പരിപാടികളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ലഹരിയോട് വിടപറയാം’ ലഹരിവിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശാരീരികവും മാനസികവുമായി മനുഷ്യനെ ഇല്ലാതാകുന്ന സാമൂഹിക വിപത്തിനെതിരെ സര്‍ക്കാര്‍ വലിയ പോരാട്ടമാണ് സംസ്ഥാനത്തൊട്ടാകെ നടത്തുന്നത്. ലഹരിക്കെതിരെ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. പൊതുജന പങ്കാളിത്തത്തോടെ ലഹരിക്കെതിരെയുള്ള തുടര്‍ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആര്‍. സന്ധ്യ അധ്യക്ഷയായി. എക്‌സൈസ് പ്രിവന്റിവ് ഓഫീസര്‍ എ. ഷഹറുദ്ദീന്‍ ലഹരി വിരുദ്ധ ക്ലാസ് നയിച്ചു. ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി കേരള പോലീസ് നടപ്പിലാക്കുന്ന ‘യോദ്ധാവ്’ പദ്ധതി സബ് ഇന്‍സ്‌പെക്ടര്‍ എസ്. സുനില്‍ വിദ്യാര്‍ഥികള്‍ക്കായി വിശദീകരിച്ചു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.എഫ് ദിലീപ് കുമാര്‍, ജില്ലാ നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.കെ സാലമ്മ, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഗ്രീഷ്മ രാജന്‍, ഉദ്യോഗസ്ഥര്‍, നഴ്‌സിംഗ് സ്‌കൂള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോട്ടോ: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ലഹരിയോട് വിടപറയാം’ ലഹരിവിരുദ്ധ ക്യാമ്പയിന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ ഉദ്ഘാടനം ചെയ്യുന്നു.

ഫോട്ടോ: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ലഹരി ലഹരിയോട് വിടപറയാം’ ലഹരിവിരുദ്ധ ക്യാമ്പയിന്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എ. ഷഹറുദ്ദീന്‍ ക്ലാസ് നയിക്കുന്നു.

error: Content is protected !!