Input your search keywords and press Enter.

തൊഴിൽ അവസരം (9/1/2023)

പാലക്കാട് ജില്ലാ തൊഴിൽ അവസരം

ട്രസ്റ്റി നിയമനം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ മണ്ണാര്‍ക്കാട് താലൂക്കിലുള്ള അട്ടപ്പാടി മല്ലീശ്വരന്‍ ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ജനുവരി 31 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0491 2505777.

ഗസ്റ്റ് അധ്യാപക ഒഴിവ്

ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ആന്‍ഡ് ഗവ പോളിടെക്‌നിക് കോളെജില്‍ മെക്കാനിക്കല്‍ വിഭാഗം-ഇലക്‌ട്രോണിക്‌സ് വിഭാഗം തസ്തികകളില്‍ ഗസ്റ്റ് അധ്യാപക നിയമനം. മെക്കാനിക്കല്‍ വിഭാഗത്തില്‍ ബി.ടെക് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഫസ്റ്റ് ക്ലാസാണ് യോഗ്യത. ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ബിടെക് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഫസ്റ്റ് ക്ലാസാണ് യോഗ്യത. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ ഫോട്ടോ സഹിതം ജനുവരി 13 ന് രാവിലെ 10 ന് ഇലക്‌ട്രോണിക്‌സ് വിഭാഗം ഗസ്റ്റ് അധ്യാപക കൂടിക്കാഴ്ചയ്ക്കും അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് മെക്കാനിക്കല്‍ വിഭാഗം അധ്യാപക കൂടിക്കാഴ്ചക്കും എത്തണമെന്ന് പിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2220450.

ഇലക്ട്രിക്കല്‍ വയര്‍മാന്‍ അപ്രന്റിസ്: അപേക്ഷ ക്ഷണിച്ചു

2024-ലെ വയര്‍മാന്‍ പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിനായി 2023-ലെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജനുവരി മൂന്ന് മുതല്‍ മാര്‍ച്ച് 20 വരെ രജിസ്‌ട്രേഷന്‍ നടത്താം. എസ്.എസ്.എല്‍.സി ആണ് യോഗ്യത (പാസാവണമെന്ന് നിര്‍ബന്ധമില്ല). 17 വയസ് പൂര്‍ത്തിയായിരിക്കണം. അംഗീകൃത ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷയും മതിയായ ഫീസും ഫോട്ടോയും സഹിതം അംഗീകൃത കോണ്‍ട്രാക്ടര്‍ മുഖേന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0491 2972023.

ടൈലറിങ് ഇന്‍സ്ട്രക്ടര്‍ നിയമനം: കൂടിക്കാഴ്ച 11 ന്

ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് കീഴിലുള്ള ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് ചാത്തന്നൂര്‍ സെന്ററില്‍ ടൈലറിങ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 11 ന് രാവിലെ 11 ന് ഷൊര്‍ണൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കും. കെ.ജി.ടി.ഇ/ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ് ടെക്‌നോളജി (രണ്ട് വര്‍ഷ കോഴ്‌സ്)/ ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചയ്‌ക്കെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04662932197.

 

കൊല്ലം ജില്ലാ തൊഴിൽ അവസരം

അഭിമുഖം

വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍- അറബിക് (എല്‍.പി.എസ്) ( 1 എന്‍.സി.എ -എസ്.ഐ.യു.സി നാടാര്‍) (കാറ്റഗറി നമ്പര്‍ 501/2021) പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് (1 എന്‍.സി.എ ഒ. ബി. സി) (കാറ്റഗറി നമ്പര്‍ 502/2021) തസ്തികകളിലേക്കുള്ള അഭിമുഖം ജനുവരി 12ന് യഥാക്രമം 11.45, 12.45 എന്നീ സമയങ്ങളിലായി കേരള പി.എസ്.സി ആസ്ഥാനത്ത് നടക്കും. ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം യഥാക്രമം രാവിലെ 10.15, 11 എന്നീ സമയങ്ങളിലായി ഹാജരാകണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ബേസിക് പരിശീലനകേന്ദ്രത്തില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിന് ജനുവരി 13ന് രാവിലെ 10.30ന് കോളജില്‍ അഭിമുഖം നടത്തും. എം. ബി. എ /ബി.ബി.എ /സോഷ്യോളജി /സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്‌സ് ബിരുദവും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും, ഗ്രാജുവേറ്റ്/ഡിപ്ലോമയും ഡി.ജി.ഇ.ടി സ്ഥാപനത്തില്‍ നിന്നുള്ള രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്‌കില്ലും അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനത്തോടെ പ്ലസ് ടു അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ നിലവിലെ സോഷ്യല്‍ സ്റ്റഡീസ് ഇന്‍സ്‌ക്ട്രര്‍മാര്‍ ഡി.ജി.ഇ.ടി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും എംപ്ലോയബിലിറ്റി സ്‌കില്‍ പരിശീലനം നേടിയിരിക്കണം. സംവരണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിയമനം. ഫോണ്‍ : 0474 2713099.

error: Content is protected !!