പത്തനംതിട്ട: രോഗിയും,വരുമാനമൊന്നുമില്ലാതെ ദുരിതത്തിൽ കഴിഞ്ഞുവന്നയാളുമായ മുതിർന്ന പൗരനെ പോലീസ് സുരക്ഷിതസ്ഥാനത്തെത്തിച്ചു.റാന്നി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം ആർ സുരേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം വടശ്ശേരിക്കര കടമാംചെരുവിൽ വീട്ടിൽ,ഗോപാലകൃഷ്ണൻ (64) എന്നയാൾക്കാണ് റാന്നി പോലീസ് സുരക്ഷയൊരുക്കിയത്. വാർഡ് മെമ്പർ സാറാമ്മ അറിയിച്ചതനുസരിച്ചാണ് പോലീസ് നടപടി. വിവരം അറിഞ്ഞയുടനെ അന്വേഷിക്കുന്നതിനായി പോലീസ് ഇൻസ്‌പെക്ടർ ജനമൈത്രി ബീറ്റ് ഓഫീസറെ ചുമതലപ്പെടുത്തി.
ഗോപാലകൃഷ്ണൻ ഒറ്റയ്ക്കാണ് താമസമെന്നും, ജീവിത മാർഗമൊന്നുമില്ലെന്നും ,പ്രായാധിക്യവും ശ്വാസകോശസംബന്ധമായ അസുഖങ്ങൾ പിടിപെട്ട ദുരിതത്തിലാണെന്നും, ആരും സഹായത്തിനില്ലെന്നും മനസ്സിലായതിനെതുടർന്ന് സുരക്ഷിത ഇടത്തിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. പിന്നീട്, ജനമൈത്രി പോലീസ് മുൻകയ്യെടുത്ത് വാർഡ് മെമ്പറുടെയും മറ്റും സാന്നിധ്യത്തിൽ കിടങ്ങന്നൂർ കാരുണ്യാലയം ചാരിറ്റബിൾ ട്രസ്റ്റിൽ എത്തിച്ച് സുരക്ഷിത താമസ സൗകര്യം ഒരുക്കി. റാന്നി ജനമൈത്രി ബീറ്റ് ഓഫീസർ ആശ്വാധീഷ്, സി പി ഓമാരായ നീനു ,രെഞ്ചു , വാർഡ് മെമ്പർ, കാരുണ്യാലയം പി അർ ഓ അഞ്ചു,പ്രീത,പ്രശാന്ത് എനിവരും സന്നിഹിതരായിരുന്നു.